#ResignModi ഹാഷ്ടാഗ് പുനസ്ഥാപിച്ച് ഫേസ്ബുക്ക്, നീക്കിയത് അബദ്ധത്തിലെന്ന് വിശദീകരണം
ദില്ലി: രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ #ResignModi ഹാഷ്ടാഗ് പുനസ്ഥാപിച്ച് ഫേസ്ബുക്ക്. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാവുകയും ഓക്‌സിജന്‍ ക്ഷാമം കാരണം ആളുകള്‍ മരിച്ച് വീഴുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്. നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടാണ് #ResignModi എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Recommended Video

എന്നാല്‍ ഈ ഹാഷ്ടാഗ് ഫേസ്ബുക്ക് വിലക്കിയതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പേജില്‍ അടക്കം ആളുകള്‍ പ്രതിഷേധം അറിയിച്ചു. ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിന് വേണ്ടി പണിയെടുക്കുന്നു എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് എതിരെയുളള ചില ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍
ഇതോടെ മണിക്കൂറുകള്‍ക്ക് ശേഷം ഫേസ്ബുക്ക് ഈ ഹാഷ്ടാഗ് പുനസ്ഥാപിക്കുകയായിരുന്നു. #ResignModi ഹാഷ്ടാഗ് ഉപയോഗിച്ച് കൊണ്ടുളള പോസ്റ്റുകള്‍ നീക്കം ചെയ്തത് അബദ്ധത്തില്‍ ആയിരുന്നുവെന്ന വിശദീകരണവും ഫേസ്ബുക്ക് പുറത്തിറക്കി. ഈ ഹാഷ്ടാഗ് നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ പുനസ്ഥാപിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി. വിവാദമായതോടെ ട്വിറ്ററിലും #ResignModi എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.












Click it and Unblock the Notifications