കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍

  • By
Google Oneindia Malayalam News

ദില്ലി: അധ്യക്ഷ പദവിയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാക്കളുടെ കൂട്ടരാജി. ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 200 ഓളം പേര്‍ ഇതുവരെ രാജിവെച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

<strong>തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ സുരക്ഷ പറയും, ആവശ്യം കഴിഞ്ഞാല്‍ ഒറ്റിക്കൊടുക്കും; മേവാനി</strong>തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ സുരക്ഷ പറയും, ആവശ്യം കഴിഞ്ഞാല്‍ ഒറ്റിക്കൊടുക്കും; മേവാനി

അതേസമയം രാജിവെച്ച നേതാക്കള്‍ കൂടുതല്‍ നേതാക്കളോട് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ പാര്‍ട്ടിയില്‍ പ്രതിസന്ധിയേറുകയാണ്. പ്രശ്നം സങ്കീര്‍ണമായതോടെ രാഹുല്‍ ഗാന്ധി നാളെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 രാഹുലിന് പിന്നാലെ

രാഹുലിന് പിന്നാലെ

ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് പുതിയ അധ്യക്ഷന്‍ വരണമെന്നാണ് രാഹുലിന്‍റെ ആവശ്യം. എന്നാല്‍ രാഹുലിന് പകരക്കാരനെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ അധ്യക്ഷ പദം തുടര്‍ന്നും ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും തന്‍റെ തിരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ രാഹുല്‍ തയ്യാറായിട്ടില്ല.

 കൂട്ടരാജി

കൂട്ടരാജി

അതേസമയം രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൂടുതല്‍ നേതാക്കള്‍ രാജിവെച്ചിരിക്കുകയാണ്. ഏകദേശം 200 ഓളം നേതാക്കള്‍ രാജി വെച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എഐസിസി ലീഗല്‍ വിഭാഗം നേതാവായ വിജയ് താങ്ക രാജിവെച്ചിരുന്നു. ഇപ്പോള്‍ തെലുങ്കാന, ഛത്തീസ്ഗഡ്,യുപി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ രാഹുലിന്‍റെ പാത പിന്തുടര്‍ന്ന് രാജിവെച്ചിരിക്കുകയാണ്.

 എല്ലാവരും രാജിവെയ്ക്കണം

എല്ലാവരും രാജിവെയ്ക്കണം

ഛത്തീസ്ഗഡില്‍ കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളും ഛത്തീസ്ഗഡ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പിഎല്‍ പുനിയയുമാണ് രാജിവെച്ചത്. യുപിയില്‍ പാര്‍ട്ടി പദവിയിലുള്ള 36 നേതാക്കളും രാജിവെച്ചു. മധ്യപ്രദേശ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ദീപക് ബാബരിയ , ഗോവ യൂനിറ്റ് ചീഫ് ഗിരിഷ് ചോഡന്‍കര്‍, ദില്ലി യൂണിറ്റ് വര്‍ക്കിങ്ങ് പ്രസിഡന്‍റ് രാജേഷ് ലിലോതിയ, തെലുങ്കാന യൂണിറ്റ് വര്‍ക്കിങ്ങ് പ്രസിഡന്‍റ് പൊന്നം പ്രഭാഗര്‍ എന്നിവരും രാജിവെച്ചവരില്‍ പെടുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ച് മാതൃക കാട്ടിയ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളും രാജിവെയ്ക്കണമെന്നാണ് പാര്‍ട്ടി പദവികള്‍ രാജിവെച്ച നേതാക്കള്‍ ആവശ്യപ്പെടുന്നത്.

 സമരത്തിലേക്ക്?

സമരത്തിലേക്ക്?

പാര്‍ട്ടിയുടെ കൂട്ടത്തോല്‍വിക്കിടയിലും രാജിവെയ്ക്കാന്‍ താത്പര്യം കാണിക്കാത്ത നേതാക്കള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നവരാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.നേതാക്കള്‍ രാജിവെയ്ക്കാന്‍ തയ്യാറായില്ലേങ്കില്‍ മുതിര്‍ന്ന നേതാക്കളുടെ രാജി ആവശ്യപ്പെട്ട് രാജിവെച്ചവര്‍ സമരം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കുകയാണെന്ന് വ്യക്തമാക്കിയെങ്കിലും കടുത്ത വിമര്‍ശനമായിരുന്നു നേതാക്കള്‍ക്കെതിരെ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടും രാഹുല്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടേയെന്നായിരുന്നു നേതാക്കളോട് രാഹുല്‍ ചോദിച്ചത്.

രാഹുലിന് മനംമാറ്റം?

രാഹുലിന് മനംമാറ്റം?

അതേസമയം അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി വീണ്ടും ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് വഴിതെളിയിക്കണമെന്നുമാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന്‍റെ കൂട്ടത്തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കണം. ഓരോ സംസ്ഥാനത്തും പാര്‍ട്ടി പരാജയപ്പെട്ടത് വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ്. അതിന്‍റെ വേര് തേടി പോയില്ലേങ്കില്‍ പാര്‍ട്ടി ഇനിയും ദയനീയമായ അവസ്ഥയിലേക്ക് പോകുമെന്നും നേതാക്കള്‍ പറയുന്നു. നേതാക്കളുടെ കൂട്ടരാജി രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉറച്ചുള്ളതാണെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.എന്തായാലും നേതാക്കളുടെ തിരുമാനം രാഹുലിന്‍റെ മനം മാറ്റിയിട്ടുണ്ടെന്നാണ് വിവരം.

 മുഖ്യമന്ത്രിമാരെ കാണും

മുഖ്യമന്ത്രിമാരെ കാണും

തിങ്കളാഴ്ച രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട്. തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖം കൊടുക്കാതിരുന്ന രാഹുല്‍ ഒരുമാസത്തിന് ശേഷമാണ് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളിലെ നേതാക്കളെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാകും രാഹുല്‍ കാണുക. കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കണമെന്ന് നേതാക്കള്‍ കൂട്ടത്തോട ആവശ്യപ്പെടും.

<strong>പ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സി</strong>പ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സി

<strong>ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ അട്ടിമറിക്കൂ; ബിജെപിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്</strong>ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ അട്ടിമറിക്കൂ; ബിജെപിയെ വെല്ലുവിളിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

English summary
Resignation continues in Congress, Rahul Gandhi to meet CM's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X