കേന്ദ്രമന്ത്രിസഭയില്‍ രാജി, മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും ഒഴിഞ്ഞ് എൽ മുരുകൻ

ന്യൂ ഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജി സമര്‍പ്പിച്ച് വാര്‍ത്താ വിക്ഷേപണ, പാര്‍ലമെന്ററികാര്യ സഹമന്ത്രി എല്‍ മുരുകന്‍. മന്ത്രിസ്ഥാനത്തിനൊപ്പം രാജ്യസഭാംഗത്വവും എല്‍ മുരുകന്‍ രാജി വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചാണ് തന്നെ രണ്ട് സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് എല്‍ മുരുകന്‍ ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലേക്ക് തിരിച്ച് പോയി അടിത്തട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാണ് രാജിയെന്നാണ് എല്‍ മുരുകന്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. അതേസമയം വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് എല്‍ മുരുകന്റെ രാജി എന്നാണ് സൂചന.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് മഹത്തായ ബഹുമതിയായി കാണുന്നു. ദിവസക്കൂലിക്കാരുടെ മകനില്‍ നിന്നും നരേന്ദ്ര മോദിയുടെ സര്‍ക്കാരിലെ മന്ത്രിയായി പ്രവര്‍ത്തിക്കാനായത് ജീവിത്തതിലെ ഏറ്റവും വലിയ നേട്ടമാണ്. ഇനി ഞാന്‍ ആഗ്രഹിക്കുന്നത് നാടിന്റെ അടിത്തട്ടിലേക്ക് തിരിച്ച് പോകാനാണ്. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നു, എല്‍ മുരുകന്‍ എക്‌സില്‍ കുറിച്ചു.

L Murugan

രാജിക്കത്തിന്റെ കോപ്പിയും എല്‍ മുരുകന്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഞാനൊരു രാഷ്ട്രീയ കുടുംബത്തില്‍ നിന്ന് വന്നയാളല്ല. വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്ന് വന്നയാളാണ്. എന്റെ മാതാപിതാക്കള്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്നവരും കന്നുകാലി മേയ്ക്കുന്നവരുമാണ്. കൊണൂര്‍ ഗ്രാമത്തില്‍ അവര്‍ ഒരു സാധാരണ ജീവിതം നയിക്കുന്നവരാണ്, രാജിക്കത്തില്‍ എല്‍ മുരുഗന്‍ പറയുന്നു.

എബിവിപിയിലും ബിജെപിയിലുമായി കടന്ന് പോയ തന്റെ 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ഒരേയൊരു ആദര്‍ശം ആദ്യം രാജ്യം, അതിന് ശേഷം പാര്‍ട്ടി, അതിന് ശേഷം നാം എന്നുളളതാണെന്നും എല്‍ മുരുകന്‍ പറയുന്നു.

എല്‍ മുരുകന്‍ നേരത്തെ ബിജെപി തമിഴ്‌നാട് അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. 2027 മുതല്‍ 2020 വരെ പട്ടിക ജാതി ദേശീയ കമ്മീഷന്റെ വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനം വഹിച്ചു. ജൂലൈ 2021 മുതല്‍ ജൂണ്‍ 2024 വരെയുളള കാലത്ത് വാര്‍ത്താ വിതരണ വകുപ്പിനൊപ്പം ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ ചുമതല കൂടി വഹിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma