രാജി സ്വീകരിക്കില്ല: അധ്യക്ഷ സ്ഥാനത്ത് പവാർ തുടരണം: പ്രമേയം പാസാക്കി എന്‍സിപി ദേശീയ കോർ കമ്മിറ്റി
ദില്ലി: എന്‍ സി പി ദേശിയ അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള ശരദ് പവാറിന്റെ രാജി നിരസിച്ച് പാർട്ടി ദേശീയ കോർ കമ്മിറ്റി. ശരദ് പവാറിന്റെ രാജി എൻ സി പി കോർ കമ്മിറ്റി നിരസിച്ചതിനോടൊപ്പം തന്നെ പാർട്ടിയെ തുടർന്നും അദ്ദേഹം തന്നെ നയിക്കണമെന്ന് അഭ്യർത്ഥിക്കുന്ന പ്രമേയം പാസാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നുമുള്ള ശരദ് പവാറിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.
ചൊവ്വാഴ്ച എൻ സി പി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പാർട്ടി നേതാക്കളുടെ സമിതി തീരുമാനിക്കുമെന്നും പവാർ വ്യക്തമാക്കിയിരുന്നു. പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ, കെ കെ ശർമ, പി സി ചാക്കോ, അജിത് പവാർ, ജയന്ത് പാട്ടീൽ, സുപ്രിയ സുലെ, ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസ് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, ജിതേന്ദ്ര അവ്ഹദ്, ഹസൻ മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ജയ്ദേവ് ഗെയ്ക്വാദ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

ശരദ് പവാറിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള നിർദ്ദേശം ഉയർന്നുവന്നേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഉന്നത നേതാക്കളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പവാർ വഴങ്ങിയില്ലെങ്കില്‍ ബാരാമതി ലോക്‌സഭാ എംപിയും പവാറിന്റെ മകളുമായ സുപ്രിയ സുലെ പാർട്ടിയുടെ ദേശീയ തലവനാകുമെന്നും അജിത് പവാർ മഹാരാഷ്ട്ര ഘടകത്തിന്റെ ചുമതല വഹിച്ചേക്കുമെന്നാണ് പേരു വെളിപ്പെടുത്താന്‍ താല്‍പര്യപ്പെട്ടാത്ത എൻ സി പി നേതാക്കളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ശരദ് പവാർ തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ഓഫീസിനും അദ്ദേഹത്തിന്റെ വീടിന് മുന്നിലും പാർട്ടി പ്രവർത്തികർ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പാർട്ടിയുടെ ഭാവിയെ മുൻനിർത്തിയും പുതിയ നേതൃത്വത്തെ രൂപീകരിക്കുന്നതിനുമാണ് സ്ഥാനമൊഴിയാനുള്ള തീരുമാനമെന്നുമാണ് പവാർ വ്യക്തമാക്കുന്നത്.
"ഞാൻ നിങ്ങളുടെ വികാരങ്ങളെ മാനിക്കുന്നു. എന്റെ പദ്ധതികൾ നിങ്ങളുമായി ചർച്ച ചെയ്യുകയും നിങ്ങളെ വിശ്വാസത്തിലെടുക്കുകയും ചെയ്യണമായിരുന്നു. എന്നാൽ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിങ്ങൾ എന്നെ അനുവദിക്കില്ലായിരുന്നുവെന്ന് എനിക്കറിയാം," മുൻ കേന്ദ്രമന്ത്രികൂടിയായി പവാർ തന്റെ അനുയായികളോട് പറഞ്ഞു.
1999 ല്‍ കോണ്‍ഗ്രസ് വിട്ട് പുറത്ത് വന്ന് എന്‍ സി പി രൂപീകരിച്ചത് മുതല്‍ പാർട്ടിയുടെ അധ്യക്ഷനാണ് ശരദ് പവാർ. "എനിക്ക് മൂന്ന് വർഷത്തെ രാജ്യസഭാ അംഗത്വം അവശേഷിക്കുന്നു, ഈ കാലയളവിൽ ഞാൻ മഹാരാഷ്ട്രയും ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പാർട്ടിയുടെ ഒരു പദവിയും സ്വീകരിക്കില്ല. 1960, മെയ് 1, മുതല്‍ 2023 മെയ് 1 വരെ നീണ്ട പൊതുപ്രവർത്തനത്തില്‍ നിന്നും ഒരു പടി പിന്നോട്ട് പോകേണ്ടത് ആവശ്യമാണ്, അതിനാൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു,"- എന്നും പവാർ വ്യക്തമാക്കി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications