കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കൂട്ടരാജി, 59 പേര്‍ പുറത്തേക്ക്, പൈലറ്റിനൊപ്പം, കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്നത്....

Google Oneindia Malayalam News

ദില്ലി: സച്ചിന്‍ പൈലറ്റിനെ പ്രമുഖ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുന്നു. നിരവധി രാജിവെക്കുകയാണ്. അദ്ദേഹത്തിന്റെ കോട്ടയില്‍ അടക്കം അശോക് ഗെലോട്ടിനെതിരെ വന്‍ രോഷപ്രകടനമാണ് നടക്കുന്നത്. സംസ്ഥാന സമിതിയില്‍ നിന്ന് വന്‍തോതിലാണ് രാജിക്ക് പലരും ഒരുങ്ങുന്നത്. പുതിയ അധ്യക്ഷന് കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് പ്രമുഖരെല്ലാം പറയുന്നു. എന്നാല്‍ സച്ചിനെ പുറത്താക്കിയിട്ടില്ല എന്നാണ് കോണ്‍ഗ്രസിലെ ഉന്നത നേതൃത്വം പറയുന്നത്.

ടോങ്കില്‍ കൂട്ടരാജി

ടോങ്കില്‍ കൂട്ടരാജി

സച്ചിന്‍ പൈലറ്റിന്റെ മണ്ഡലമായ ടോങ്കില്‍ 59 നേതാക്കളാണ് രാജിവെച്ചിരിക്കുന്നത്. ജില്ലാ സമിതിയില്‍ നിന്നുള്ള നേതാക്കളാണ് ഇവര്‍. സച്ചിനെ പുറത്താക്കിയതില്‍ ഉള്ള രോഷമാണ് ഇവര്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെച്ച് പ്രകടിപ്പിച്ചത്. ടോങ്കില്‍ വന്‍ പ്രതിഷേധ പ്രകടനത്തിനാണ് പൈലറ്റ് വിഭാഗം ഒരുങ്ങുന്നത്. ഗുജ്ജാറുകള്‍ വലിയ തോതില്‍ പൈലറ്റിനൊപ്പമുണ്ട്. അതേസമയം അശോക് ഗെലോട്ടിന്റെ നീക്കങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

സംസ്ഥാന സമിതിയിലും....

സംസ്ഥാന സമിതിയിലും....

സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരും രാജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാന സമിതിയില്‍ നിന്നും ഇവര്‍ ഇറങ്ങിപ്പോരും. സംസ്ഥാന സമിതി സെക്രട്ടറിമാരായ പ്രശാന്ത് സഹദേവ് ശര്‍മ, രാജേഷ് ചൗധരി എന്നിവര്‍ രാജി സമര്‍പ്പിച്ച് കഴിഞ്ഞു. സര്‍ക്കാരിനെ വീഴ്ത്താനുള്ള അംഗ സംഖ്യ പൈലറ്റിനൊപ്പമുണ്ടെന്ന് ഇവര്‍ പറഞ്ഞു. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പക്ഷേ അവിടെ എത്ര പേര്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഇപ്പോഴും അറിയില്ല.

പൈലറ്റിന്റെ കോട്ടയിലേക്ക്

പൈലറ്റിന്റെ കോട്ടയിലേക്ക്

സച്ചിന്‍ പൈലറ്റ് ഏത് നിമിഷവും പാര്‍ട്ടി വിടുമെന്ന് അശോക് ഗെലോട്ടിന് അറിയാം. അതുകൊണ്ട് കാര്യങ്ങള്‍ മറ്റൊരു രീതിയിലാണ് അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുന്നത്. ഗുജ്ജാറുകള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ 233 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അതിവേഗത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഗുജ്ജാറുകള്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന വിഭാഗമാണ്. ഇതിനെ അടര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്.

യൂത്ത് കോണ്‍ഗ്രസിലും.....

യൂത്ത് കോണ്‍ഗ്രസിലും.....

യൂത്ത് കോണ്‍ഗ്രസിലും രാജി ആരംഭിച്ചിരിക്കുകയാണ്. ദേശീയ സ്റ്റുഡന്റ്‌സ് യൂണിയന്‍ സംസ്ഥാന അധ്യക്ഷന്‍ അഭിമന്യു പൂനിയയും രാജിവെച്ചു. പൈലറ്റിനൊപ്പമെന്ന് അദ്ദേഹം തുറന്ന് പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് അഞ്ഞൂറോളം പേര്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവാദളില്‍ നിന്നും സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്നും നിരവധി പേരാണ് രാജിക്കൊരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് പൂനിയ പ്രഖ്യാപിച്ചു.

വസുന്ധര നാട്ടിലേക്ക്....

വസുന്ധര നാട്ടിലേക്ക്....

കോണ്‍ഗ്രസില്‍ പ്രതിസന്ധി കടുക്കുന്ന സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ രാജസ്ഥാനിലേക്ക് തിരിച്ചെത്തുക. നാളെ രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ അവര്‍ പങ്കെടുക്കും. എല്ലാ സാധ്യതകളും അവര്‍ പരിശോധിക്കും. ബിജെപി എല്ലാ വാതിലുകളും സച്ചിന്‍ പൈലറ്റിന് മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്. എന്നാല്‍ ബിജെപിയിലേക്ക് ഇല്ലെന്ന് സച്ചിന്‍ പൈലറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം പ്രാദേശിക പാര്‍ട്ടി അടുത്തയാഴ്ച്ച പ്രഖ്യാപിക്കാനാണ് സാധ്യത.

കോണ്‍ഗ്രസിന്റെ തന്ത്രം

കോണ്‍ഗ്രസിന്റെ തന്ത്രം

സച്ചിനെ പാര്‍ട്ടി പദവികളില്‍ നിന്ന് മാത്രമാണ് നീക്കിയത്. എന്നാല്‍ ആരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. ഇത് ഒരു തന്ത്രമാണ്. 17 എംഎല്‍എമാരുടെ പിന്തുണ പൈലറ്റിനുണ്ട്. ഒപ്പം മൂന്ന് സ്വതന്ത്രരും. ഈ 17 പേരെ പുറത്താക്കിയാല്‍ ഇവര്‍ സ്വതന്ത്ര ബ്ലോക്കാവും. ഇവര്‍ക്ക് വേണമെങ്കില്‍ ബിജെപിയില്‍ ചേരുകയും, വിശ്വാസ വോട്ടില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുകയുമാവാം. അതാണ് നടപടി കാണിച്ച് ഭയപ്പെടുത്തി ഇവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത്. നിയമസഭാംഗങ്ങളുടെ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത് പൈലറ്റിനെയും ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കുന്ന കാര്യമാണ്.

അറ്റകൈ പ്രയോഗം

അറ്റകൈ പ്രയോഗം

കോണ്‍ഗ്രസ് ഇതൊന്നും നടന്നിട്ടില്ലെങ്കില്‍ സച്ചിന്‍ പൈലറ്റിനെ അടക്കമുള്ളവരെ അയോഗ്യരാക്കും. ഇതോടെ നിയമസഭയിലെ അംഗബലം കുറയും. ഭൂരിപക്ഷത്തിന് അപ്പോള്‍ 92 പേരുടെ പിന്തുണ മതി. കോണ്‍ഗ്രസിന്റെ അംഗബല പ്രകാരം 90 പേരുണ്ടാവും. രണ്ട് സിപിഎം അംഗങ്ങളും കൂടിയാവുമ്പോള്‍ ഉറപ്പായും വിജയം നേടാം. പത്ത് സ്വതന്ത്രരുടെയും രണ്ട് ബിടിപി എംഎല്‍എമാരുടെയും പിന്തുണ ആവശ്യമില്ലാതെ വരും. എന്നാല്‍ പൈലറ്റിനെ തിരിച്ചുകൊണ്ടുവന്നില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ വിവിധ സംസ്ഥാനങ്ങളിലായി വലിയ തോതില്‍ രാജി പ്രഖ്യാപനം ഉണ്ടാവും. അതാണ് ദേശീയ നേതൃത്വും ഭയപ്പെടുന്നത്.

English summary
resignation starts in rajasthan congress, after sachin pilot removal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X