കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി ഇതുകൊണ്ട് മാത്രം: കാരണം വെളിപ്പെടുത്തി ശരദ് പവാർ!! ഇരയായത് ശരദ് പവാർ

Google Oneindia Malayalam News

മുംബൈ: എംഎൽഎ സ്ഥാനം രാജിവെച്ചതിന് വിശദീകരണവുമായി എൻസിപി നേതാവ് അജിത് പവാർ. താൻ കാരണമാണ് ശരദ് പവാറിനെ ലക്ഷ്യം വെച്ചതെന്നും അധിക്ഷേപിക്കപ്പെട്ടതെന്ന് കരുതിയാണ് രാജിയെന്നാണ് അജിത് പവാർ വ്യക്തമാക്കിയത്. മുംബൈയിൽ ഒരു വാർത്താ സമ്മേളനത്തിലാണ് അജിത് പവാറിന്റെ വെളിപ്പെടുത്തൽ . മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോഴാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ അജിത് പവാറിനും എൻസിപി തലവനുമെതിരെ കേസെടുത്തത്.

ശിവസേന തനി നാടനാവുന്നു... 111 സീറ്റുകളില്‍ പുതിയ സ്റ്റൈലുമായി ആദിത്യ താക്കറെശിവസേന തനി നാടനാവുന്നു... 111 സീറ്റുകളില്‍ പുതിയ സ്റ്റൈലുമായി ആദിത്യ താക്കറെ

എന്തുകൊണ്ട് ശരദ് പവാർ?

എന്തുകൊണ്ട് ശരദ് പവാർ?


എങ്ങനെയാണ് ശരദ് പവാർ ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടത്? ഈ ബാങ്കുമായി ശരദ് പവാറിന് യാതൊരു ബന്ധവുമില്ല. ഞാനിവിടെയെത്തിയത് ശരദ് പവാർ കാരണമാണ്. ഞാൻ ബാങ്കിന്റെ ബോർഡിലുള്ളതിനാൽ ശരദ് പവാറും എൻസിപിയും ലക്ഷ്യംവെക്കപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹത്തോട് പോലും ചോദിക്കാതെ ഞാൻ രാജിവെച്ചത്. അജിത് പവാർ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് അജിത് പവാർ എംഎൽഎ സ്ഥാനം രാജിവെക്കുന്നത്. ബാരാമതി സെഗ്മെന്റിൽ നിന്നുള്ള എംഎൽഎയായ അജിത് പവാർ കഴിഞ്ഞ ദിവസമാണ് ലോക്സഭാ സ്പീക്കർ ഹരിബാബു ബാഗഡെക്ക് രാജി സമർപ്പിച്ചത്. എന്നാൽ രാജിക്ക് പിന്നിലുള്ള കാരണം അജിത് പവാർ വെളിപ്പെടുത്തിയിരുന്നില്ല.

നിരപരാധി.. എന്നിട്ടും....

നിരപരാധി.. എന്നിട്ടും....

മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസിൽ സെപ്തംബർ 23 നാണ് എൻഫോഴ്സ്മെന്റ് എൻസിപി തലവൻ ശരദ് പവാറിനും മരുമകനായ അജിത് പവാറിനുമെതിരെ കേസെടുത്തത്. 25000 കോടിയുടെ തട്ടിപ്പിൽ 70 പേർക്കെതിരെയാണ് കേസടുത്തിട്ടുള്ളത്. തന്റെ ബന്ധുവായതുകൊണ്ടാണ് ശരദ് പവാറിനെതിരെ കേസെടുത്തതെന്നും അജിത് ചൂണ്ടിക്കാണിക്കുന്നു.

25000 കോടിയുടെ തട്ടിപ്പ് എങ്ങനെ?

25000 കോടിയുടെ തട്ടിപ്പ് എങ്ങനെ?


സഹകരണ ബാങ്ക് കർഷകരെ സഹായിക്കും. ചിലപ്പോൾ ബാങ്ക് വഴിവിട്ട് സഹായിക്കും. 11,500 രൂപ മാത്രം നിക്ഷേപമുള്ള ബാങ്കിൽ എങ്ങനെയാണ് 25000 കോടി രൂപയുടെ തട്ടിപ്പ് നടക്കുക? എങ്ങനെയാണ് ഇത്ര വലിയ തുകയെക്കുറിച്ച് പറയാൻ കഴിയുക.. അജിത് പവാർ ചോദിക്കുന്നു. ഈ ബാങ്കുമായി ശരദ് പവാറിന് ഒരു ബന്ധവുമില്ല. ഞാൻ അദ്ദേഹത്തിന്റെ ബന്ധുവായതുകൊണ്ട് മാത്രമാണ് അദ്ദേഹം കേസിലേക്ക് വലിച്ചിഴക്കപ്പെട്ടതെന്നാണ് അജിത് പവാർ ചൂണ്ടിക്കാണിക്കുന്നത്.

രാജിക്ക് സമ്മതിക്കില്ലായിരുന്നു...

രാജിക്ക് സമ്മതിക്കില്ലായിരുന്നു...

ശരദ് പവാറോ പാർട്ടി നേതൃത്വമോ അറിഞ്ഞിരുന്നെങ്കിൽ രാജി വെക്കാൻ സമ്മതിക്കില്ലായിരുന്നുവെന്നും പവാർ പറയുന്നു. എന്റെ രാജിയിൽ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. മുതിർന്ന പാർട്ടി നേതാക്കൾ അറിഞ്ഞാൽ രാജിവെക്കാൻ അനുവദിക്കില്ല. അതുകൊണ്ടാണ് മുൻകൂട്ടി പറയാതിരുന്നത്. സഹപ്രവർത്തകരെയും വേദനിപ്പിച്ചുവെന്നും മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു.

English summary
Resigned as I felt Sharad Pawar is being targeted because of me: Ajit Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X