നിര്‍ഭയ കേസ് പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത് കൊണ്ട് എന്ത് കാര്യം;അഡ്വ. രശ്മിത രാമചന്ദ്രന്‍
ദില്ലി: വെള്ളിയാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ വിധി സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതികള്‍ രാജ്യാന്തര നീതിന്യായ കോടതിക്ക് കത്തയച്ചിരിക്കുകയാണ്. പ്രതികളായ വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് സിങ് എന്നിവരാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്. ശിക്ഷ നടപ്പിലാക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെ തീഹാര്‍ ജയിലില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് ഇതിനിടെയാണ് പ്രതികള്‍ രാജ്യാന്തര നീതി ന്യായ കോടതിയെ സമീപിച്ചത്.
എന്നാല്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍ രാജ്യാന്തര നീതി ന്യായ കോടതിയെ സമീപിച്ചതുകൊണ്ട് ഒരു കാര്യവും ഇല്ലെന്നാണ് അഡ്വ.രശ്മിത രാമചന്ദ്രന്‍ വ്യക്തമാക്കുന്നത്. വംശഹത്യ, മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, യുദ്ധം / അധിനിവേശം തുടങ്ങിയവ സംബന്ധിച്ച കുറ്റങ്ങൾ - ഇവയൊക്കെയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ വരുന്ന കാര്യങ്ങളെന്നാണ് രശ്മിത രാമചന്ദ്രന്‍ വ്യക്തമാക്കുന്നത്.

പിന്നെ എന്തിന് നിർഭയ കേസിലെ പ്രതികളുടെ വക്കീലന്മാർ അന്താരാഷ്ട്രക്കോടതിയിലേക്ക് കത്തയച്ചു എന്നു ചോദിച്ചാൽ - ഇങ്ങനെ ഒന്നുകൂടി പറഞ്ഞാൽ അത്ര നേരം കൂടെ അവർക്ക് ലൈം ലൈറ്റിൽ നിൽക്കാം. സിനിമയിൽ ബിജു മേനോൻ പറഞ്ഞത് പോലെ ഒരു കാര്യവുമില്ലെന്നും രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്കില് കുറിക്കുന്നു.
രശ്മിത രാമചന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
1/7/2002ലാണ് 17/7/98-ലെ റോം സ്റ്റാറ്റ്യൂട്ട് അനുസരിച്ച് അന്തർദ്ദേശീയ ക്രിമിനൽ കോടതി നിലവിൽ വന്നത്. വംശഹത്യ, മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, യുദ്ധം / അധിനിവേശം തുടങ്ങിയവ സംബന്ധിച്ച കുറ്റങ്ങൾ - ഇവയൊക്കെയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ വരുന്ന കാര്യങ്ങൾ. ഇന്ത്യ റോം സ്റ്റാറ്റ്യൂട്ടിൽ ഒപ്പ് വച്ചിട്ടില്ല. പിന്നെ എന്തിന് നിർഭയ കേസിലെ പ്രതികളുടെ വക്കീലന്മാർ അന്താരാഷ്ട്രക്കോടതിയിലേക്ക് കത്തയച്ചു എന്നു ചോദിച്ചാൽ - ഇങ്ങനെ ഒന്നുകൂടി പറഞ്ഞാൽ അത്ര നേരം കൂടെ അവർക്ക് ലൈം ലൈറ്റിൽ നിൽക്കാം. സിനിമയിൽ ബിജു മേനോൻ പറഞ്ഞത് പോലെ, " ഒരു കാര്യവുമില്ല"...
NB : കേസു തോൽക്കുമ്പോഴൊക്കെ അന്താരാഷ്ട്ര കോടതിയ്ക്ക് കത്തയയ്ക്കാതിരുന്ന സുപ്രീം കോടതിയിലെ മറ്റു വക്കീലന്മാർക്ക് കക്ഷികളുടെ ക്ഷുഭിത വിളികൾ വരാതിരിയ്ക്കാൻ ആദ്യമേ പറഞ്ഞു വച്ചതാ.. അപ്പോ, ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം.












Click it and Unblock the Notifications