കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ പ്രശ്നം പരിഹരിക്കും; ആർക്കും അത് തടയാനാകില്ല, കശ്മീർ എന്റെ ഹൃദയത്തിലാണെന്ന് രാജ്നാഥ് സിങ്

Google Oneindia Malayalam News

ശ്രീനഗർ: കശ്മീർ പ്രശ്നം പരിഹരിക്കുന്നത് ത‌ടസ്സപ്പെടുത്താൻ ഭൂമിയിൽ ഒരു ശക്തിക്കും തടയാനാകില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ‌ എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിയാം. കശ്മീർ തന്റെ ഹൃദയത്തിലാണെന്ന് കഠ്വയിൽ പ്രതരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.

<strong>തൃശൂരില്‍ ശക്തമായ മഴ; കനത്ത ജാഗ്രത, കടലാക്രമണത്തിൽ നിരവധി വീടുകള്‍ തകര്‍ന്നു, പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് ജലം തുറന്നുവിട്ടു</strong>തൃശൂരില്‍ ശക്തമായ മഴ; കനത്ത ജാഗ്രത, കടലാക്രമണത്തിൽ നിരവധി വീടുകള്‍ തകര്‍ന്നു, പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് ജലം തുറന്നുവിട്ടു

കശ്മീരിന്റെ അതിവേഗത്തിലുള്ള വികസനവും സമൃദ്ധിയുമാണ് സർക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തു കശ്മീരിലെ നേതാക്കളെ ചർച്ചയ്ക്കു വിളിച്ച സമീപനം ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിലെ കഠ്‍വയിലും സാമ്പയിലുമായി രണ്ടു പാലങ്ങൾ പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു.

Rajnath Singh

രപ്രദേശങ്ങളിലെ വികസനത്തിൽ പാലങ്ങളും പ്രധാനമാണെന്നും മോശം കാലാവസ്ഥയെ അടക്കം തൃണവൽക്കരിച്ച് പാലം നിർമ്മാണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭ്നന്ദിക്കുകയാണെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. സമ്പർക്ക് പദ്ധതിയിലുൾപ്പെടുത്തിയാണ് അതിർത്തിക്കു സമീപം രണ്ടു പാലങ്ങളും ഇന്ത്യ നിര്‍മിച്ചത്. മോദിയുടെ മേൽനോട്ടത്തിലാണ് കശ്മീരിലെ പദ്ധതികൾ പുരോഗമിക്കുന്നത്. വികസനത്തിനായുള്ള ധനസമാഹരണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
English summary
Resolution of Kashmir issue is on the cards says Rajnath Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X