Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐഎഡിഎംകെയില്‍ പൊട്ടിത്തെറി; ശശികലയെ പുറത്താക്കി, ദിനകരന്റെ തീരുമാനം അസാധു

നാല്‍പതോളം എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. പളനിസ്വാമിയും പനീര്‍ശെല്‍വവും യോഗത്തിന് എത്തിയിരുന്നു.

ചെന്നൈ: പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയെ പുറത്താക്കി എഐഎഡിഎംകെ പ്രമേയം പാസാക്കി. പാര്‍ട്ടി ആസ്ഥാനത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ചുചേര്‍ത്ത നേതൃയോഗത്തിലാണ് നടപടി. ശശികലയുടെ ബന്ധു ദിനകരന്‍ പാര്‍ട്ടിയില്‍ എടുത്ത എല്ലാ തീരുമാനങ്ങളും യോഗം റദ്ദാക്കി.

Photo

അതേസമയം, യോഗത്തില്‍ പകുതിയോളം എംഎല്‍എമാര്‍ പങ്കെടുക്കാത്തത് മുഖ്യമന്ത്രിക്ക് തിരിച്ചടിയായി. ഇതോടെ, പാര്‍ട്ടിയിലെ ഭിന്നത ഒഴിവാക്കി ഒറ്റക്കെട്ടാണെന്ന് തെളിയിക്കാനുള്ള അണ്ണാഡിഎംകെ നേതാക്കളുടെ നീക്കം പാളി. ശശികലക്കും ബന്ധു ദിനകരനുമെതിരേ കടുത്ത തീരുമാനമെടുക്കാന്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ നിന്നാണ് എംഎല്‍എമാര്‍ വിട്ടുനിന്നത്.

എഐഎഡിഎംകെയില്‍ ശശികല പക്ഷം പിടിമുറുക്കുന്ന കാഴ്ചയാണിപ്പോള്‍. ദിനകരന് പരസ്യപിന്തുണ പ്രഖ്യാപിച്ച് മൂന്ന് എംഎല്‍എമാര്‍ കൂടി രംഗത്തെത്തി. എംഎല്‍എമാര്‍ വിട്ടുനിന്നത് ശശികലയോട് കൂറ് പ്രഖ്യാപിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പാര്‍ട്ടിയില്‍ തിരിച്ചെത്തിയ വിമത നേതാവ് ഒ പനീര്‍ശെല്‍വവും മുന്‍കൈയെടുത്താണ് യോഗം വിളിച്ചിരുന്നത്.

നാല്‍പതോളം എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. പളനിസ്വാമിയും പനീര്‍ശെല്‍വവും യോഗത്തിന് എത്തിയിരുന്നു. ശശികലയെയും ദിനകരനെയും പുറത്താക്കുന്ന പ്രമേയം യോഗം പാസാക്കിയെന്ന് ജോയിന്റ് സെക്രട്ടറി ഹരി പ്രഭാകരനാണ് അറിയിച്ചത്.

21 എംഎല്‍എമാരാണ് ശശികല പക്ഷത്തേക്ക് പരസ്യമായി മാറിയിട്ടുള്ളത്. ഇവരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. 23 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് ദിനകരന്‍ തേനിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+