കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ അണ്ണാ ഡിഎംകെ.... തമിഴ്‌നാട്ടില്‍ റിസോര്‍ട്ട് രാഷ്ട്രീയം!!

Google Oneindia Malayalam News

ചെന്നൈ: കര്‍ണാടകയിലെ റിസോര്‍ട്ട് രാഷ്ട്രീയത്തിന് സമാനമായ അവസ്ഥയിലേക്ക് തമിഴ്‌നാട് രാഷ്ട്രീയവും. ദിനകരന്റെ പക്ഷത്തേക്ക് പോയ വിമത എംഎല്‍എമാര്‍ക്ക് വേണ്ടിയുള്ള എടപ്പാടി പളനിസ്വാമിയുടെയം പനീര്‍സെല്‍വത്തിന്റെ നീക്കങ്ങളാണ് തമിഴകത്തെ വീണ്ടും കലുഷിതമാക്കിയിരിക്കുന്നത്. ദിനകരന്‍ ഇവരെ റിസോര്‍ട്ടില്‍ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നു.

അതേസമയം പണം ഏറിഞ്ഞുള്ള കളികളാണ് അണ്ണാ ഡിഎംകെ നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ ദിനകരന്‍ പാര്‍ട്ടിക്ക് വലിയ ഭീഷണിയാണെന്ന് പനീര്‍സെല്‍വം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴും. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്.

അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍

അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ദിനകരനെ പിന്തുണയ്ക്കുന്ന വിഭാഗം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ട് പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ സര്‍ക്കാര്‍ അയോഗ്യരാക്കിയത്. ഇവര്‍ ഹൈക്കോടതിയില്‍ പോയെങ്കിലും കാര്യമുണ്ടായില്ല. പക്ഷേ ഇതിന്റെ നിര്‍ണായക വിധി അടുത്ത ദിവസം കോടതി പ്രഖ്യാപിക്കാനൊരുങ്ങവേയാണ് റിസോര്‍ട്ട് രാഷ്ട്രീയം തമിഴകത്ത ശക്തമായിരിക്കുന്നത്.

കോടതി വിധിയില്‍ ഭയം എന്തിന്?

കോടതി വിധിയില്‍ ഭയം എന്തിന്?

കോടതി വിധിയില്‍ എഐഎഡിഎംകെ എന്തിനാണ് ഭയപ്പെടുന്നത് എന്നാണ് പ്രധാന ചോദ്യം. എംഎല്‍എമാരുടെ അയോഗ്യത കോടതി ശരിവെച്ചാല്‍ സര്‍ക്കാരിന് വലിയ കുഴപ്പമില്ല. നിയമസഭയുടെ അംഗസംഖ്യ 216 ആയി കുറയും. ഇതോടെ ഭൂരിപക്ഷത്തിന് വേണ്ട 116 എംഎല്‍എമാരുമായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാം. എന്നാല്‍ കോടതി അയോഗ്യത നീക്കിയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. 18 അംഗങ്ങള്‍ ദിനകരനൊപ്പം വരുമ്പോള്‍ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയിലാകും സര്‍ക്കാര്‍. ഇതോടെ സര്‍ക്കാര്‍ വീഴുകയും ചെയ്യും.

തിരുനെല്‍വേലിയിലെ റിസോര്‍ട്ട്

തിരുനെല്‍വേലിയിലെ റിസോര്‍ട്ട്

വിധി എന്താവുമെന്ന് അറിയാത്തത് കൊണ്ട് വിമത എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ പളനിസ്വാമിയും പനീര്‍സെല്‍വവും ഒരുമിച്ചിറങ്ങിയിരിക്കുകയാണ്. ഇതോടെ തിരുനെല്‍വേലിയിലെ റിസോര്‍ട്ടിലേക്ക് ഇവരെ മാറ്റിയിരിക്കുകയാണ്. അതേസമയം പി വെട്രിവേല്‍ ഒഴികെയുള്ള 17 എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ വന്‍ സുരക്ഷയിലാണ് കഴിയുന്നത്. ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. വെട്രിവേല്‍ ദിനകരന്റെ അടുത്തയാളാണ്.

ശശികലുമായി കൂടിക്കാഴ്ച്ച

ശശികലുമായി കൂടിക്കാഴ്ച്ച

ശശികലയെ ബെംഗളൂരുവിലെ ജയിലിലെത്തി കണ്ടതിന് ശേഷമാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ദിനകരന്‍ തീരുമാനിച്ചത്. സുപ്രധാന തന്ത്രങ്ങളൊരുക്കുന്നത് ശശികലയാണെന്നാണ് സൂചന. ഇവര്‍ കര്‍ണാടക രാഷ്ട്രീയത്തിന് സമാനമായ രീതി ഇവിടെയും പ്രയോഗിക്കുകയായിരുന്നു. അതേസമയം വമ്പന്‍ ഓഫറുകളാണ് പനീര്‍സെല്‍വം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്ന എംഎല്‍എമാര്‍ക്കായി നല്‍കുന്നത്. ഇവര്‍ കാലുമാറുമെന്ന ഭയവും ദിനകരനുണ്ട്. അതുകൊണ്ടാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പുണ്ടാകും

ഉപതിരഞ്ഞെടുപ്പുണ്ടാകും

ഇവരെ അയോഗ്യരാക്കിയാലും പ്രശ്‌നങ്ങള്‍ ഏറെയാണ്. ഈ 18 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അവിടെയൊക്കെ ജയിക്കുക എന്നത് സര്‍ക്കാരിന് അഗ്നിപരീക്ഷയാണ്. ജയലളിതയുടെ മരണത്തിന് ശേഷം മോശം പ്രതിച്ഛായയാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് പാര്‍ട്ടി ഏറ്റുവാങ്ങിയത്. ഇത് ജയലളിതയുടെ മണ്ഡലമായിരുന്നു. അതേസമയം ഈ മണ്ഡലങ്ങളില്‍ ഇവര്‍ തന്നെ ജയിച്ചാല്‍ അത് സര്‍ക്കാര്‍ വീഴുന്നതിന് തുല്യമായിരിക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ദിനകരന്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്നതാണ്.

ഡിഎംകെ എല്ലാ സീറ്റിലും മത്സരിക്കും..... കോണ്‍ഗ്രസ് കമല്‍ഹാസനുമായി കൈകോര്‍ക്കുന്നു!!ഡിഎംകെ എല്ലാ സീറ്റിലും മത്സരിക്കും..... കോണ്‍ഗ്രസ് കമല്‍ഹാസനുമായി കൈകോര്‍ക്കുന്നു!!

രാഹുല്‍ ഗാന്ധിയുടെ നീക്കം ഫലം കണ്ടു! ടിആര്‍എസില്‍ നിന്ന് കൂട്ടരാജി! കോണ്‍ഗ്രസില്‍ എത്തിയത് 10 പേര്‍രാഹുല്‍ ഗാന്ധിയുടെ നീക്കം ഫലം കണ്ടു! ടിആര്‍എസില്‍ നിന്ന് കൂട്ടരാജി! കോണ്‍ഗ്രസില്‍ എത്തിയത് 10 പേര്‍

English summary
resort politics in tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X