എംഎല്‍എമാര്‍ പോയ ശേഷം ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് അടച്ചിട്ടു, സംഭവത്തിന് പിന്നില്‍ ദുരൂഹത!!
പളനിസാമിയുടെ വിശ്വാസവോട്ടെടുപ്പിന് വേണ്ടി ഗോള്‍ഡന്‍ ബേ വിട്ടതോടെയാണ് റിസോര്‍ട്ട് അടച്ചിട്ടത്
ചെന്നൈ: എഐഎഡിഎംകെ എംഎല്‍എമാര്‍ 12 ദിവസമായി കഴിഞ്ഞുവന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് അടച്ചിട്ടു. രണ്ട് ദിവസത്തെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി അടച്ചിട്ടതായി റിസോര്‍ട്ടില്‍ അറിയിപ്പും നല്‍കിയിട്ടുണ്ട്. ശശികല ക്യാമ്പിനൊപ്പമുണ്ടായിരുന്ന എംഎല്‍എമാര്‍ ശശികല ക്യാമ്പിന്റെ പിന്തുണയുള്ള പളനിസാമിയുടെ വിശ്വാസവോട്ടെടുപ്പിന് വേണ്ടി ഗോള്‍ഡന്‍ ബേ വിട്ടതോടെയാണ് റിസോര്‍ട്ട് അടച്ചിട്ടത്.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലില്‍ അടയ്ക്കപ്പെട്ടതോടെയാണ് നിയനസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത ശശിലയുടെ വിശ്വസ്തന് എടപ്പാടി പളനി സാമി വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിയസഭ ചേര്‍ന്ന് ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

ജനശ്രദ്ധയാകര്‍ഷിച്ചു
ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതങ്ങള്ക്കിടെയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. തന്നെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി വയ്പിക്കുകയായിരുന്നുവെന്ന പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയായിരുന്നു നൂറിലധികം വരുന്ന അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ ഗോള്‍ഡന്‍ ബേയിലെത്തിയത്.

റിസോര്‍ട്ട് അടച്ചിട്ടതെന്തിന്
തുടര്‍ച്ചായ 12 ദിവസത്തെ വാസത്തിനൊടുവില്‍ എഐഎഡിഎംകെ റിസോര്‍ട്ട് വിട്ടതോടെയാണ് റിസോര്‍ട്ട് രണ്ട് ദിവസത്തേയ്ക്ക് അടച്ചിട്ട് പുരനരുദ്ധാരണ പ്രവൃത്തികള്‍ക്ക് വേണ്ടി അടച്ചിട്ടത്. റിസോര്‍ട്ടിന്റെ മതിലിന്റെ മുകളില്‍ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസും പതിച്ചിട്ടുണ്ട്.

ആ വാര്‍ത്ത തേടിയെത്തിയത്
ചൊവ്വാഴ്ച ഗോള്‍ഡന്‍ ബേ റിസോര്ട്ടിലുള്ളപ്പോഴാണ് ശശികലയ്ക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്തുവരുന്നത്. അതോടെയാണ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

വൃത്തിയാക്കണം, ജീവനക്കാര്‍ക്ക് വിശ്രമിയ്ക്കണം
ഫെബ്രുവരി എട്ട് മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ദിവസം പ്രവര്‍ത്തിച്ചതിനാല്‍ റിസോര്‍ട്ട് വൃത്തിയാക്കേണ്ടതുണ്ടെന്നും തുടര്‍ച്ചയായി ജോലി ചെയ്ത ജീവനക്കാര്‍ക്ക് വിശ്രമിക്കേണ്ടതുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാദത്തില്‍, എല്ലാം തള്ളി പാര്‍ട്ടി
എല്ലാ എംഎല്‍എമാരും ഒരേ സ്ഥലത്ത് താമസി്ക്കുന്നതിനെ ചോദ്യം ചെയ്ത് നിരവധി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷമായ ഡിഎംകെയും ഇതിനെ ചോദ്യം ചെയ്തിരുന്നു. എംഎല്‍എമാര്‍ തങ്ങളുടെ മണ്ഡലങ്ങളിലെത്തി പൊതുജനാഭിപ്രായം തേടിയ ശേഷം വിശ്വാസ വോട്ട് രേഖപ്പെടുത്തണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. എംഎല്‍എമാരെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണങ്ങള്‍ പാര്‍ട്ടിയും എംഎല്‍എമാരും മാധ്യമങ്ങള്‍ക്ക് മുമ്പാകെ തള്ളിയിരുന്നു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications