പുനീതിനുള്ള ആദരം; ബംഗളൂരിലിലെ റോഡ് 'ശ്രീ പുനീത് രാജ്കുമാര് റോഡ്' എന്നറിയപ്പെടും
ബംഗളൂരു: കഴിഞ്ഞ വര്‍ഷം അന്തരിച്ച കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ പേരില്‍ ബംഗളൂരുവിലെ റോഡിന് പേര് നല്‍കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പലികെ (ബി ബി എം പി) അറിയിച്ചു. മൈസൂരു റോഡിലെ നായണ്ടഹള്ളി ജംഗ്ഷനുമിടയില്‍ ബന്നാര്‍ഘട്ട റോഡിലെ വേഗ സിറ്റി മാള്‍ വരെയുള്ള റിങ് റോഡിന് 'ശ്രീ പുനീത് രാജ്കുമാര് റോഡ്' എന്ന് പേര് നല്‍കുമെന്നാണ് ബി ബി എം പി പ്രസ്താവനയില്‍ അറിയിച്ചത്. 2021 ഡിസംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
നേരത്തെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് ഡിസംബര്‍ 29, 31 തീയതികളില്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഈ കാലയളവില്‍, റോഡിന് 'ശ്രീ പുനീത് രാജ്കുമാര് റോഡ്' എന്ന് പേരിടുന്നതിനെ പിന്തുണച്ച് എട്ട് സംഘടനകളിലെ അംഗങ്ങള്‍ പ്രദേശത്തെ എട്ട് പ്രദേശങ്ങളിലെ താമസക്കാരില്‍ നിന്ന് 700-ലധികം ഒപ്പുകള്‍ ശേഖരിച്ചിരുന്നു.

കന്നഡ സിനിമയിലെ ഇതിഹാസ കന്നഡ നടന് ഡോ രാജ്കുമാറിന്റെ ഇളയ മകന് കൂടിയായ പുനീത് രാജ്കുമാര്, 46-ആം വയസ്സിലാണ് ഹൃദയാഘാതത്തെ അന്തരിച്ചത്. സിനിമ മേഖലയെ ആകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു അത്. കന്നഡ സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ പുനീത് പവര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്. കുട്ടിക്കാലത്ത് അഭിനയ ജീവിതം ആരംഭിച്ച പുനീത് ഭക്ത പ്രഹ്ലാദ, ഈരാടു നക്ഷത്രങ്ങള്‍, ഭാഗ്യവന്ത, ബേട്ടട ഹൂവ് തുടങ്ങിയ സിനിമകളില്‍ അഭിനയി്ചിരുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും അദ്ദേഹത്തചെ തേടിയെത്തിയിരുന്നു.
പിന്നാലെ അപ്പു ( 2002 ) അഭി ( 2003 ), വീര കന്നഡിഗ ( 2004 ), മൗര്യ ( 2004 ), ആകാശ് ( 2005 ), അജയ് ( 2006 ), അരശു ( 2006 ), അരശു ( 2007 ), മിലാന ( 2007 ), വംശി ( 2008 ), റാം ( 2009 ), ജാക്കി ( 2010 ), ഹുഡുഗാരു ( 2011 ), രാജകുമാര ( 2017 ), അഞ്ജനി പുത്ര ( 2017 ) തുടങ്ങി നിരവധി ഹിറ്റുകളിലും അദ്ദേഹം നായകനായി അഭിനയിച്ചു. പൂര്‍ണ സംസ്ഥാന ബഹുമതികളോടെയാണ് പുനീതിന്റെ സംസ്കാരം കണ്ടീരവ സ്റ്റുഡിയോയില്‍ നടന്നത്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications