കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്ക് അഞ്ചാം തവണയും പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത; പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കും

  • By S Swetha
Google Oneindia Malayalam News

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം അഞ്ചാം തവണയും പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത. വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമീപകാല ധനകാര്യ നടപടികള്‍ അപര്യാപ്തമായതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. കൂടാതെ നിരക്കുകള്‍ കുറയ്ക്കുന്നത് വഴി പണപ്പെരുപ്പം കൂടുതല്‍ ലഘൂകരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

നികുതി നഷ്ടം നികത്താൻ ആസ്തി വിൽപ്പനയ്ക്കൊരുങ്ങി കേന്ദ്രം; ലക്ഷ്യം 90,000 കോടി രൂപനികുതി നഷ്ടം നികത്താൻ ആസ്തി വിൽപ്പനയ്ക്കൊരുങ്ങി കേന്ദ്രം; ലക്ഷ്യം 90,000 കോടി രൂപ

റിസര്‍വ് ബാങ്കിന്റെ പ്രധാന വായ്പാ നിരക്ക് അല്ലെങ്കില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ച് 5.15 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രവചനം. മിക്ക വിശകലന വിദഗ്ധരും ഡിസംബറില്‍ 15 ബിപിഎസ് കുറയ്ക്കുമെന്ന് പ്രവചിക്കുന്നു. ആഗസ്റ്റില്‍ 35 ബിപിഎസ് കുറച്ചതിനാല്‍ വലിയ തോതിലുള്ള വെട്ടിക്കുറയ്ക്കലുകളാണ് ഈ ആഴ്ച ചില റിസര്‍വ് ബാങ്ക് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു.

xrbi-1568372049

വളര്‍ച്ച കൂട്ടാനുള്ള പിന്തുണ തുടരുന്നതിനായി ആര്‍ബിഐ ഈ ആഴ്ച അവസാനം നയ അവലോകനത്തില്‍ 40 ബിപിഎസ് നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുംബൈയിലെ യെസ് ബാങ്കിലെ സാമ്പത്തിക വിദഗ്ധയായ യുവിക ഒബറോയ് പറഞ്ഞു. ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ ജൂണ്‍ പാദത്തില്‍ വെറും 5 ശതമാനം മാത്രമാണ് വികസിച്ചത്. 2013 ന് ശേഷമുള്ള ഏറ്റവും വേഗത കുറഞ്ഞ വളര്‍ച്ചയാണ് ഇത്. അതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.9 ശതമാനം വളര്‍ച്ചാ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരാകും. ബിസിനസ്സ് പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തില്‍, കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ 30 ശതമാനം മുതല്‍ 22 ശതമാനം വരെ കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചു.


നികുതി വെട്ടിക്കുറക്കല്‍ മറ്റു ഏഷ്യന്‍ രാജ്യങ്ങളുടേതിന് സമാനമായി വന്നെങ്കിലും ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുന്നതിനുള്ള ചെലവ് കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ നീക്കം വഴി നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിച്ചില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ക്രൂഡ് ഓയില്‍ വിലയിലെ സമീപകാല ചാഞ്ചാട്ടവും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനപരമായ നടപടികളും പണപ്പെരുപ്പത്തെയും ധനക്കമ്മിയെയും ബാധിക്കുമെന്ന് കോട്ടക് മഹീന്ദ്ര ബാങ്കിലെ ഉപഭോക്തൃ ബാങ്കിംഗ് പ്രസിഡന്റ് ശാന്തി ഏകാംബരം പറഞ്ഞു. ആഗസ്റ്റിലെ പണപ്പെരുപ്പം 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയെങ്കിലും സെന്‍ട്രല്‍ ബാങ്കിന്റെ ഇടത്തരം ലക്ഷ്യമായ 4 ശതമാനത്തില്‍ നിന്ന് തുടര്‍ച്ചയായ 13 മാസത്തേക്കാള്‍ വളരെ താഴെയായിരുന്നു.

English summary
Resrve Bank Of India consider to reduce interest rate 5th times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X