ശില്‍പ്പ വന്നത് ഭര്‍ത്താവിനൊപ്പം; അപ്പോപ്പിന്നെ പടം പിടിച്ചാലെന്താ? ഇങ്ങനെയൊക്കെ ചെയ്യാമോ?
സെലിബ്രിറ്റികളെ കണ്ടാല്‍ പാപ്പരാസികള്‍ വെറുതെ വിടില്ല. അവര്‍ എവിടെപ്പോകുന്നു, എന്ത് ചെയ്യുന്നു എന്നൊക്കെ അറിയാതെ അവര്‍ക്ക് ഉറക്കമുണ്ടാകില്ല. ഈ സെലിബ്രിറ്റി ഒരു സിനിമാ താരം ആയാലോ? അപ്പൊ പറയാന്‍ വയ്യ.
മുംബൈയില്‍ ശില്‍പ്പ ഷെട്ടിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ഹോട്ടലിലെ ബൗണ്‍സര്‍മാര്‍ ക്രൂരമായി ആക്രമിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുംബൈയിലെ ബാന്ദ്രയിലെ ഒരു ഹോട്ടലില്‍ വച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്.

ബാന്ദ്രയിലെ ഹോട്ടലില്‍ നിന്ന് ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പം പുറത്തു വരികയായിരുന്ന ശില്‍പ്പയുടെ ചിത്രങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തിയിരുന്നു. ശില്‍പ്പ ചിത്രങ്ങള്‍ എടുക്കുന്നതിനായി നിനനു കൊടുത്തതായും വിവരങ്ങളുണ്ട്. എന്നാല്‍ ഇരുവരും ഇവിടെ നിന്ന് പോയതിന് പിന്നാലെയാണ് ഹോട്ടലിലെ ബൗണ്‍സേഴ്‌സ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്.
സോനു, ഹിമാന്‍ഷു ഷിന്‍ഡെ എന്നീ ബൗണ്‍സര്‍മാരായിരുന്നു ഫോട്ടോഗ്രാഫര്‍മാരെ ക്രൂരമായി ആക്രമിച്ചത്. മാധ്യമ പ്രവര്‍ത്തകരെ ഇവിടെ നിന്ന് തള്ളിമാറ്റുകയായിരുന്നു. സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തു.












Click it and Unblock the Notifications