കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ സാധാരണ നിലയിലേക്ക്.... നിയന്ത്രണങ്ങള്‍ മാറുന്നു, ചീഫ് സെക്രട്ടറി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കശ്മീരിനെ കുറിച്ചുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആശങ്കകള്‍ക്ക് അവസാനമാകുന്നു. കശ്മീരിലെ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഇളവ് വരുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച മുതല്‍ ജനജീവിതം സാധാരണ നിലയില്‍ എത്തുമെന്നും ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം പറഞ്ഞു. സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1

അതേസമയം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വീസുകളെല്ലാം രണ്ട് ദിവസത്തിനകം തുറന്ന് പ്രവര്‍ത്തിക്കും. ട്രാന്‍സ്‌പോര്‍ട്ടുകളും പഴയ രീതിയിലേക്ക് എത്തും. സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വീട്ടുതടങ്കലിലായ നേതാക്കളെ മോചിപ്പിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, എന്നീ പ്രമുഖ നേതാക്കള്‍ വീട്ടുതടങ്കലിലാണ്.

സംസ്ഥാനത്തെ 22 ജില്ലകളിലെ 12 എണ്ണം സാധാരണ ഗതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചില ജില്ലകളില്‍ രാത്രിയില്‍ നിരോധനമുണ്ട്. അതേസമയം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഇതുവരെ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ടെലിഫോണ്‍ സര്‍വീസുകള്‍ പുന:സ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ പൂര്‍ണ തോതില്‍ ഇത് പുനസ്ഥാപിക്കില്ല. തീവ്രവാദ സംഘടനകള്‍ ഇന്റര്‍നെറ്റ് സേവനങ്ങളെ മൊബൈല്‍ വഴി ഉപയോഗിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ വഴിയുള്ള സര്‍വീസുകള്‍ സാധാരണ ഗതിയില്‍ ലഭിക്കും. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റിനാണ് വിലക്കുണ്ടാവുക. അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നില പരിശോധിച്ച ശേഷം മാത്രമേ കരുതല്‍ തടങ്കലിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകൂ. കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ വെക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!!ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!!

English summary
restrictions in kashmir being lifted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X