കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് റാലികൾക്കുള്ള നിയന്ത്രണങ്ങൾ ജനവരി 31 വരെ നീട്ടി

Google Oneindia Malayalam News

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് റാലികൾക്കുള്ള നിയന്ത്രണങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ജനവരി 31 വരെ നീട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രതിനിധികളുമായും തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ അവലോകന യോഗത്തിലാണ് തിരുമാനം.

അതേസമയം ഇന്നത്തെ യോഗത്തിൽ ചില ഇളവുകൾ കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പൊതുയോഗങ്ങൾ ജനുവരി 28 മുതൽ അനുവദിച്ചിട്ടുണ്ട്. തുറസായ സ്ഥലത്തായിരിക്കണം യോഗം നടത്തേണ്ടത്. കുറഞ്ഞത് 500 പേർക്ക് മാത്രമേ പങ്കെടുക്കാൻ പാടുള്ളുള്ളൂ.

 voting2-1571568728-1639995722.jpg -Properties Reuse Image

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പൊതുയോഗങ്ങൾ ഫെബ്രുവരി 1 മുതൽ അനുവദിക്കും. വീടുവീടാന്തരമുള്ള പ്രചാരണത്തിന് പരമാവധി ആളുകളുടെ എണ്ണം അഞ്ചിൽ നിന്ന് പത്തായി ഉയർത്തി.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി തുറസ്സായ സ്ഥലങ്ങളിൽ പരസ്യ പ്രചരണത്തിനായി വീഡിയോ വാനുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണർ സുശീൽ ചന്ദ്ര വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളും പാലിക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറിയോ ജില്ലാ മജിസ്‌ട്രേറ്റോ ഉറപ്പാക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനവരി 15 വരെയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പിന്നീട് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 22 വരെ നിയന്ത്രണം നീട്ടി. കേസുകൾ കുറയാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ വീണ്ടും നീട്ടാനുള്ള തിരുമാനം. ഉത്ത‍ർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂ‍ർ, ​ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

അതേസമയം രാജ്യത്ത് ഇപ്പോഴും കൊവിഡ് കേസുകൾ ഉയരുകയാണ്. വെള്ളിയാഴ്ച 3,37,704 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 2,42,676 പേർ രോഗമുക്തി നേടി. 1,13,365 പേരാണ് നിലവിൽ ചികിത്സയിൽ കഴിുന്നത്. ആകെ രോഗബാധിതരുടെ 5.43 ശതമാനമാണിത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 16.65 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 17.22 ശതമാനമാണ്.

Recommended Video

cmsvideo
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam

അതിനിടെ രാജ്യത്തെ വാക്സിൻ വിതരണം കുതിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിൽ 67 ലക്ഷത്തിലധികം (67,49,746) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 161.16 കോടി (1,61,16,60,078) കടന്നു. 1,73,78,364 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

English summary
Restrictions on election rallies have been extended to January 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X