Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ആര് നേടും, പഞ്ചാബില്‍ കോണ്‍ഗ്രസ് വീഴുമോ: ഏറ്റവും വേഗത്തില്‍ഫലം അറിയാം ഡെയ്‌ലിഹണ്ടിനോടൊപ്പം

രാജ്യം ഉറ്റ് നോക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവി, മണിപ്പൂർ ഉത്തരാഖണ്ഡ് എന്നീ 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10 ന് രാവിലെ എട്ട് മണി മുതല്‍ പുറത്ത് വന്ന് തുടങ്ങും. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വന്‍ചലനങ്ങള്‍ക്ക് കാരണമായേക്കാവുന്ന തിരഞ്ഞെടുപ്പ് ഫലം അറിയാനുള്ള ആകാംക്ഷയിലാണ് ഒരോ ഇന്ത്യക്കാരനും. ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് ഉത്തർപ്രദേശിലാണ്. കഴിഞ്ഞ തവണത്തെ റെക്കോർഡ് വിജയം ആവർത്തിക്കുമെന്ന് ബി ജെ പി അവകാശപ്പെടുമ്പോള്‍ ഇത്തവണ വന്‍ അട്ടിമറിയുണ്ടാവുമെന്നാണ് എസ്പി-ആർഎല്‍ഡി സഖ്യത്തിന്റെ അവകാശവാദം. തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ കോണ്‍ഗ്രസും ബിഎസ്പിയും കൂടെ യുപിയില്‍ അണിനിരക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏക ഇടം എന്നതാണ് പഞ്ചാബിനെ ശ്രദ്ധേയമാക്കുന്നത്. ബി ജെ പി അത്ര ശക്തമാല്ലാത്ത സംസ്ഥാനത്ത് കോണ്‍ഗ്രസ്-എഎപി പോരാണ് ശ്രദ്ധേയം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന സർവ്വേകള്‍ എല്ലാം തന്നെ നേരിയ മുന്‍തൂക്കം എഎപിക്ക് നല്‍കിയതിനാല്‍ കോണ്‍ഗ്രസ് ക്യാംമ്പുകള്‍ ആശങ്കയിലാണ്. ഗോവയിലും മണിപ്പൂരിലും ആവട്ടെ കഴിഞ്ഞ തവണത്തെ പോലെ തൂക്ക് സഭയുണ്ടാവുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഉത്തരാഖണ്ഡില്‍ ബിജെപി ആത്മവിശ്വാസം വെച്ചുപുലർത്തുന്നുണ്ടെങ്കിലും വിജയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പാളയത്തില്‍ യാതൊരു വിധ സംശയങ്ങളുമില്ല.

dilyhuntd

ആകാംക്ഷകള്‍ക്ക് വിരമാമിട്ടുകൊണ്ട് ഈ അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10 ന് പുറത്ത് വരുമ്പോള്‍ വിപുലമായ കവറേജാണ് വായനക്കാര്‍ക്കായി ഡെയ്‌ലിഹണ്ട് ഒരുക്കിയിരിക്കുന്നത്. കേവലം സീറ്റുകളുടെ എണ്ണത്തിനപ്പുറം വിശകലനങ്ങള്‍, വോട്ടിങ് പാറ്റേണ്‍, മുന്‍ തിരഞ്ഞെടുപ്പുകളിലെ ചിത്രം എന്നിവയടങ്ങിയ വിശദമായ ഡാറ്റയും ഡെയ്‌ലിഹണ്ട് വായനക്കാരിലേക്ക് എത്തിക്കുന്നു. സീറ്റുകളുടെ എണ്ണം അറിഞ്ഞ് തുടങ്ങുമ്പോള്‍ തന്നെ കൃത്യവും വ്യക്തവുമായ തിരഞ്ഞെടുപ്പ് വിശകലനങ്ങളാണ് ഡെയ്‌ലിഹണ്ടിലൂടെ നിങ്ങളുടെ മുന്നിലേക്ക് എത്തുക.

സാധാരണക്കാർ മുതല്‍ രാഷ്ട്രീയ വിദഗ്ദ്ധര്‍ക്ക് വരെ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ലളിതവും വിശദവുമായ തരത്തിലുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാവും ഒരോ തിരഞ്ഞെടുപ്പ് വിശകലനങ്ങളും. ഇതോടൊപ്പം തന്നെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വരുന്ന ഫലങ്ങളുടെ വിവരങ്ങള്‍ സംസ്ഥാനം, മണ്ഡലം, പാര്‍ട്ടി എന്നിവയുടെ അടിസ്ഥാനത്തില്‍ തത്സമയം നിങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ, ട്വിറ്ററിലെ ട്രെൻഡുകൾ, തത്സമയ വീഡിയോകൾ, വൈറൽ ട്രോളുകള്‍, ട്രെൻഡിങ് സ്റ്റോറികളും വീഡിയോകളും എന്നിവ ഉള്‍പ്പടെ അതിവിപുലമായ ഒരു കവറേജാണ് വോട്ടിങ് ദിനത്തില്‍ ഡെയ്‌ലിഹണ്ട് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നിവ പേരുനൽകേണ്ട ചില കാര്യങ്ങൾ മാത്രമാണ്. അപ്പോള്‍ ജനാധിപത്യത്തിന്റെ മഹോത്സവത്തിന്റെ ഭാഗമായ ഈ വോട്ടെണ്ണല്‍ ദിനം എവര്‍ക്കും ഡെയ്‌ലിഹണ്ടിനൊപ്പം ആസ്വദിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+