Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധിക്കുന്ന കർഷകരുമായി വീണ്ടും ചർച്ച നടത്തണം; കേന്ദ്രത്തിന് കത്തയച്ച് ഹരിയാന ആഭ്യന്തരമന്ത്രി

ദില്ലി; കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായിള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിന് കത്തെഴുതി. രാജ്യത്ത് കുതിച്ചുയരുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് അനില്‍ വിജ് നരേന്ദ്ര സിംഗ് തോമറിന് കത്തെഴുതിയത്.

farmer

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. സാഹചര്യം ഗുരുതരമാകുകയാണ്. അതിര്‍ത്തിയില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്ന് വിജ് കത്തില്‍ വ്യക്തമാക്കി. ഹരിയാനയിലെ കൊറോണ സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷേ, എന്റെ ആശങ്ക ഹരിയാനയുടെ അതിര്‍ത്തിയില്‍ ഇരിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരെ കുറിച്ച് ഓര്‍ത്താണ്. കൊവിഡില്‍ നിന്ന് തനിക്ക് അവരെ രക്ഷിക്കമം- അനില്‍ വിജ് കത്തില്‍ പറയുന്നു.

പ്രക്ഷോഭത്തിലായതിനാല്‍ കോവിഡുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രം വളരെയധികം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അവരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നും വിജയം കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
    80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

    ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

    അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം റെക്കോര്‍ഡുകള്‍ മറികടന്ന് കുതിക്കുകയാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ഒന്നരലക്ഷം കടക്കുന്നത്. 1,52,879 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 90,584 പേര്‍ രോഗമുക്തി നേടി.

    അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+