കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയും രാഹുലും നയിക്കും; കോണ്‍ഗ്രസ് ഇല്ലാതാവുന്ന വിട്ടുവീഴ്ച്ചകള്‍ വേണ്ട, യുപിയില്‍ ഒറ്റക്ക്

Google Oneindia Malayalam News

ലക്നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യം നിലവില്‍ വരുന്നത്. കോണ്‍ഗ്രസ്സിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ഇരുപാര്‍ട്ടികളും തയ്യാറായിരുന്നെങ്കിലും 80 ല്‍ 2 സീറ്റ് മാത്രമായിരുന്നു വിട്ടുനല്‍കാന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ പ്രതിപക്ഷ സഖ്യം സാധ്യമാവുന്നതിന് വേണ്ടി ഇത്ര വലിയ വിട്ടുവീഴ്ച്ച നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇതോടെ ബിഎസ്പിയും എസ്പിയും സഖ്യചര്‍ച്ചകളിലേക്ക് കടക്കുകയായിരുന്നു. ഇതോടെയാണ് ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് പോരാടാനുള്ള തീരുമാനവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോവുന്നത്.. ഇതിനായി വലിയ തന്ത്രങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

രാജ്യത്ത് എറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലമുള്ള സസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 ലോക്‌സഭാ സീറ്റുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ തവണ ബിജെപിയുടെ വലിയ മുന്നേറ്റത്തിന് കാരണമായത് ഉത്തര്‍പ്രദേശിലെ റെക്കോര്‍ഡ് വിജയമായിരുന്നു. 71 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ ബിജെപി കരസ്ഥമാക്കിയത്.

ബിജെപി വിരുദ്ധ വോട്ടുകള്‍

ബിജെപി വിരുദ്ധ വോട്ടുകള്‍

ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് എന്നീപാര്‍ട്ടികള്‍ തനിച്ച് മത്സരിച്ചതിലൂടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോയതായിരുന്നു യുപിയിലെ അവരുടെ മഹാ വിജയത്തിന് സാഹചര്യം ഒരുക്കിയത്, പശ്ചാത്തലിത്തില്‍ കൂടിയായിരുന്നു 2019 ല്‍ സഖ്യം രൂപീകരിച്ച് മത്സരിച്ച് രൂപീകരിക്കുക എന്ന ആശയത്തിലൂന്നി പ്രതിപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയത്.

എസ്പി-ബിഎസ്പി

എസ്പി-ബിഎസ്പി

80 ല്‍ കേവലം രണ്ട് സീറ്റുമാത്രം കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാമെന്നായിരുന്നു എസ്പി-ബിഎസ്പി സഖ്യം അറിയിച്ചിരുന്നത്. അതാവട്ടെ രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും സോണിയാ ഗന്ധിയുടെ റായബറേലിയിലും. ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും തയ്യാറായിരുന്നില്ല. 15 സീറ്റുകള്‍ വിട്ടുതരണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്.

കോണ്‍ഗ്രസ്സിനെ ക്ഷണിച്ചില്ല

കോണ്‍ഗ്രസ്സിനെ ക്ഷണിച്ചില്ല

ഇതിന് എസ്പി-ബിഎസ്പി സഖ്യം തയ്യാറാവാതിരുന്നതോടെയാണ് ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്ും രാഹുല്‍ ഗാന്ധിയും ഒരുക്കങ്ങള്‍ നടത്തുന്നത്. ജനുവരി 15 ന് ബിഎസ്പി നേതാവ് മായാവതി വിളിച്ചു ചേര്‍ത്ത മുന്നണി നേതാക്കളുടെ യോഗത്തിലേക്ക് കോണ്‍ഗ്രസ്സിനെ ക്ഷണിച്ചിട്ടില്ല.

ബൂത്ത് തലം മുതല്‍

ബൂത്ത് തലം മുതല്‍

സഖ്യമില്ലെങ്കില്‍ യുപിയില്‍ തനിച്ച് മത്സരിക്കാന്‍ പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. ബൂത്ത് തലം മുതല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങല്‍ തുടങ്ങികഴിഞ്ഞതായി എഐസിസി സെക്രട്ടറി പ്രകാശ് ജോഷി വ്യക്തമാക്കുന്നു.

ഇതര പ്രാദേശിക പാര്‍ട്ടികള്‍

ഇതര പ്രാദേശിക പാര്‍ട്ടികള്‍

ബിഎസ്പി-എസ്പി ഇതര പ്രാദേശിക പാര്‍ട്ടികളെ സഖ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. യുപിയെ മറ്റൊരു പ്രമുഖ പാര്‍ട്ടിയായ ആര്‍എല്‍ഡി ബിഎസ്പി-എസ്പി സഖ്യത്തിനൊപ്പമാണ് എന്ന സൂചനയാണ് നല്‍കുന്നതെങ്കിലും ഇവരുമായും ചര്‍ച്ചകള്‍ നടത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

അമേഠിയില്‍ ഇത്തവണയും

അമേഠിയില്‍ ഇത്തവണയും

അമേഠിയില്‍ ഇത്തവണയും രാഹുല്‍ ഗാന്ധിതന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രാഹുലിന്റെ സാന്നിധ്യം മറ്റ് മണ്ഡലങ്ങളിലും ഗുണം ചെയ്യുന്ന തരത്തില്‍ കോണ്‍ഗ്രസ് പ്രചരണങ്ങല്‍ ഏകോപിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രാദേശിക കക്ഷി നേതാക്കളേയും പ്രചരണത്തിന് എത്തിച്ച യഥാര്‍ത്ഥ പ്രതിപക്ഷം കോണ്‍ഗ്രസ് തന്നെയെന്ന് ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കാനുള്ള പദ്ധതികളും ഒരുക്കും.

പ്രിയങ്കാ ഗാന്ധി

പ്രിയങ്കാ ഗാന്ധി

അമേഠിയില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ സോണിയാ ഗാന്ധിയുടെ സീറ്റായ റായബറേലിയില്‍ ഇത്തവണ അവര്‍ക്ക് പകരം പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിച്ചേക്കും. ഇതിനോടകം തന്നെ താനും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന എന്നതിന്റെ സൂചനകള്‍ പ്രിയങ്ക ഗാന്ധി നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് തീരുമാനം

കോണ്‍ഗ്രസ് തീരുമാനം

ഇതുവരെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമായിരുന്നു പ്രിയങ്ക പ്രചരണം നടത്തിയിരുന്നത്. എന്നല്‍ ഇത്തവണ പ്രിയങ്ക ഗാന്ധിയെ സജീവമായി തന്നെ പ്രചരണത്തിന് ഇറക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

മറുപക്ഷത്ത്

മറുപക്ഷത്ത്

അതേസമയം മറുപക്ഷത്ത് ബിജെപി ഇത്തവണയും പ്രതീക്ഷ കൈവെടിയുന്നില്ല. കഴിഞ്ഞ തവണത്തെ വിജയം ഉണ്ടായില്ലെങ്കിലും കോണ്‍ഗ്രസിനും, ബിഎസ്പി-എസ്പി സഖ്യത്തിനും ഇടയില്‍ ഭിന്നിച്ചു പോകുന്ന പ്രതിപക്ഷ വോട്ടുകള്‍ക്കിടയില്‍ 50 സീറ്റുകളെങ്കിലും നേടാമെന്നാണ് അവര്‍ കണക്ക്കൂട്ടുന്നത്.

സര്‍വ്വേ

സര്‍വ്വേ

എന്നാല്‍ എസ്പി-ബിഎസ്പി സഖ്യം ഒരു സത്യമായാല്‍ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് സര്‍വ്വേ പറയുന്നു. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം ബിജെപിക്ക് വന്‍ തിരിച്ചടിയാകുമെന്ന് പ്രവചിക്കുന്നത്.

മറ്റൊന്ന് കൂടി

മറ്റൊന്ന് കൂടി

ഒപ്പം മറ്റൊന്ന് കൂടി പ്രവചിക്കുന്നു ഈ സര്‍വ്വേ. എസ്.പി-ബി.എസ്.പി സഖ്യം ലക്ഷ്യം കണ്ടില്ലെങ്കില്‍ അഥവാ അടിച്ചു പിരിഞ്ഞാല്‍ 291 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നു. അറിലേഷും മായാവതിയും കൈ കൊടുത്ത് സഖ്യത്തിലായാല്‍ ബിജെപി മുന്നണിക്ക് 247 സീറ്റ് കിട്ടും.

ബിജെപി വീഴും

ബിജെപി വീഴും

ഭൂരിപക്ഷത്തിന് 25 സീറ്റ് അകലെ ബിജെപി വീഴുമെന്ന് ചുരുക്കം. 2014ല്‍ യു.പിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 71 ഇടത്തും ബിജെപി സഖ്യമാണ് ജയിച്ചത്. എസ്.പിയും ബി.എസ്.പിയും ഒന്നിച്ച് നിന്നാല്‍ 50 സീറ്റിനടുത്ത് ഇരുകക്ഷികളും നേടുമെന്നാണ് സര്‍വേ വിശദമാക്കുന്നത്.

English summary
Resurgent Congress eyes Uttar Pradesh comeback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X