കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരായ പ്രതികാര നടപടി രാജ്യത്തിന് നാണക്കേട് :മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും പാവങ്ങള്‍ക്ക് സഹായം എത്തിക്കാനും പ്രയത്‌നിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരായ ഡല്‍ഹി പോലീസിന്റെ പ്രതികാര നടപടി രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

mullappally

ജനങ്ങളെ സഹായിക്കുന്നത് കുറ്റകൃത്യമായിട്ടാണ് നരേന്ദ്ര മോദി കാണുന്നത്.കോവിഡ് ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കാതെ അതിന് തയ്യാറാകുന്നവര്‍ക്കെതിരെ കേസെടുക്കുന്ന വിചിത്ര നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ പിടിപ്പുകേടുകള്‍ പുറം ലോകം അറിയാതെ ഇരിക്കാനാണ് ഇത്തരം പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത്.

കോവിഡ് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും ഓക്‌സിജനും കിടക്കകളും ഉള്‍പ്പെടെ മറ്റുസൗകര്യങ്ങള്‍ എത്തിച്ച് നല്‍കുന്നതിന്റെ പേരില്‍ വലിയ അഭിനന്ദനമാണ് യൂത്ത് കോണ്‍ഗ്രസിനും ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസിനും ലഭിച്ചത്. മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളുടെ ഭാഗമാണ് ശ്രീനിവാസിനെ ചോദ്യം ചെയ്ത നടപടി. മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസനെ ദില്ലി പോലീസ് ചോദ്യം ചെയ്തത്. ഫണ്ടുകളുടെ ഉറവിടം തേടിയാണ് ചോദ്യം ചെയ്യല്‍ .സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ പിന്നോട്ട് പോകില്ലെന്ന് ശ്രീനിവാസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മസൂം ശങ്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Congress sent letter to Sonia Gandhi for complete change in party | Oneindia Malayalam

English summary
Retaliation against Youth Congress national president is a disgrace to the country Says Mullappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X