കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർ പ്രദേശിൽ മുൻ പോലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ തല്ലിക്കൊന്നു; കാഴ്ച്ചക്കാരായി ആൾക്കൂട്ടം....

  • By Desk
Google Oneindia Malayalam News

അലഹാബാദ്: ഉത്തർപ്രദേശിൽ മുൻ പോലീസ് ഉദ്യോഗസ്ഥനെ മൂന്ന് പേർ ചേർന്ന് തെരുവിലിട്ട് തല്ലിക്കൊന്നു. തിങ്കളാഴ്ച അലഹാബാദിലാണ് സംഭവമുണ്ടാത്. 70കാരനായ സമദ് ഖാനാണ് കൊല്ലപ്പെട്ടത്. ആൾക്കൂട്ടം നോക്കി നിൽക്കെ മൂന്ന് യുവാക്കൾ ചേർന്ന് വടി ഉപയോഗിച്ച് സമദ് ഖാനെ മർദ്ദിക്കുകയായിരുന്നു.

ക്രൂരമായ മർദ്ദനം നടന്നിട്ടും ആരും തടയാനോ പ്രതികരിക്കാനോ തയാറായില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് സബ് ഇൻസ്പെക്ടറായി വിരമിച്ച സമദ് ഖാൻ തന്റെ സൈക്കിളുമായി യാത്രചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടയാത്.

crime

സംസ്ഥാന സ്കൂൾ കലോത്സവം ഉപേക്ഷിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത...നിയന്ത്രണങ്ങൾസംസ്ഥാന സ്കൂൾ കലോത്സവം ഉപേക്ഷിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത...നിയന്ത്രണങ്ങൾ

ചുവപ്പ് ഷർട്ട് ധരിച്ച ഒരാൾ ആദ്യമെത്തി മർദ്ദിക്കുകയായിരുന്നു. സമദ് ഖാൻ തടയാൻ ശ്രമിച്ചെങ്കിലും മറ്റ് രണ്ട്പേർകൂടി ചേർന്ന് ക്രൂരമായി മർദ്ദിച്ചു. സമദ് ഖാൻ സഹായം അഭ്യർത്ഥിച്ചെങ്കിലും ആൾക്കൂട്ടം കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.

ചോരവാർന്ന അവശനായ നിലയിൽ സമദ് ഖാനെ ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജുനൈദ് എന്നയാളാണ് അക്രമികളിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തിൽ അധികം ക്രിമിനൽ കേസുകൾ ജുനൈദിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബന്ധുക്കളുമായി സമദ് ഖാന് ചില സ്വത്ത് തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

'നിപ്പ'യെ വെള്ളിത്തിരയിലാക്കാന്‍ ആഷിക് അബു! രേവതിയും പാര്‍വ്വതിയും റിമയും രമ്യയും മുതല്‍ ടൊവിനോ വരെ'നിപ്പ'യെ വെള്ളിത്തിരയിലാക്കാന്‍ ആഷിക് അബു! രേവതിയും പാര്‍വ്വതിയും റിമയും രമ്യയും മുതല്‍ ടൊവിനോ വരെ

English summary
Retired Cop Beaten To Death In Allahabad, Locals Watched. Attack On CCTV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X