Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിദംബരത്തെ പഴിച്ച് മോദിക്ക് ആത്മഹത്യ കുറിപ്പ്; ഒടുവിൽ മുൻ വ്യോമസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി!

അസാമിലെ റിട്ടേർഡ് എയർഫോർസ് ഓഫീസർ ഉത്തർപ്രദേശിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മഹഹത്യ കുറിപ്പ് എഴുതിയതിന് ശേഷമാണ് അദ്ദേഹം ആത്മഹത്യക്ക് മുതിർന്നത്. അമ്പത്തഞ്ച് വയസുള്ള ബിജൻ ദാസ് എന്ന വ്യക്തിയാണ് ആത്മഹത്യ ചെയ്തത്. അലഹബാദിലെ കുൽദാബാദ് ഏരിയയിലുള്ള ഹോട്ടലിലാണ് ബിജാൻ ആത്മഹത്യ ചെയ്തത്.

സെപ്തംബർ ആറിനായിരുന്നു അദ്ദേഹം ഹോട്ടലിൽ മുറി എടുത്തത്. എന്നാൽ‌ ഞായറാഴ്ച അദ്ദേഹം മുറിക്ക് വെളിയിൽ വരാത്തത് ശ്രദ്ധയിൽപെട്ടതോടെ റുംബോയ് ഹോട്ടൽ മാനേജരെ കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റാഫ് പുറത്ത് നിന്ന് ജനൽ വഴി നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്.

Narendra Modi

ബിജാൻ ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. അഞ്ച് പേജിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്നു പി ചിദംബരത്തെയാണ് സാമ്പത്തിക മാന്ദ്യത്തിൽ വിമർശിച്ചിരുന്നത്. ഇപ്പോഴുള്ള സാമ്പത്തിക മാന്ദ്യത്തിന് കാരണം മോദി സർക്കാർ അല്ലെന്നും അദ്ദേഹം ആത്മഹത്യ കുറിപ്പിൽ എഴുതി.

ആത്മഹത്യ കുറിപ്പിനൊപ്പം ശവസംസ്ക്കാര ചടങ്ങുകൾക്കായി 1500 രൂപയും മുറി വാടകയായി 500 രൂപയും ബിജാൻ ആത്മഹത്യ കുറിപ്പിനൊപ്പെ വെച്ചിട്ടുണ്ട്. സാമ്പത്തിക ദുരുപയോഗം നടക്കുന്നതിന്റഎ ഫലം അപ്പോൾ തന്നെ ലഭിക്കില്ല. ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ഇതിന്റെ ഫലം വരുന്നത്. നോട്ട് നിരോധനമോ ജിഎസിടി നടപ്പിലാക്കലോ താൽക്കാലികമായി പ്രാബല്യമുണ്ടാക്കാമെങ്കിലും സാമ്പത്തിക മാന്ദ്യം ഇതുകൊണ്ടാണെന്ന് പറയാൻ സാധിക്കില്ലെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+