കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതാ ബാനർജിക്കെതിരെ പ്രയോഗിക്കാൻ ബിജെപിയുടെ വജ്രായുധം; മമതയുടെ പേരെഴുതി ആത്മഹത്യാ കുറിപ്പ്

Google Oneindia Malayalam News

ദില്ലി: മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മമതാ ബാനർജിക്കെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. ആത്മഹത്യ കുറിപ്പിൽ മമതാ ബാനർജിയുടെ പേരെഴുതി വെച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ മമതയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കടുത്ത പ്രക്ഷേഭങ്ങളിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം.

സർക്കാരിന്റെ മേൽ പഴി ചാരി ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് ബിജെപി നേതാവ് മുകുൾ റോയ് ആരോപിച്ചു. ബിജെപി നേതാക്കളുടെ പിന്തുണയോടെ ആത്മഹത്യ ചെയ്ത ഐപ്എസ് ഉദ്യോഗസ്ഥൻ ഗൗരവ് ദത്തയുടെ ഭാര്യ മമതാ ബാനർജിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ

ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ


ഫെബ്രുവരി 19ാം തീയതിയാണ് ഐപിഎസ് 1986 ബാച്ച് ഉദ്യോഗസ്ഥനായ ഗൗരവ് ദത്ത ആത്മഹത്യ ചെയ്യുന്നത്. കൈകളിലെ ഞരമ്പ് മുറിച്ച നിലയിൽ ഗൗരവിനെ സ്വവസതിയിൽ കണ്ടെത്തുകയായിരുന്നു . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, തുടർന്ന്
മമതാ ബാനർജിയെ കുറ്റപ്പെടുത്തുന്ന ദത്തയുടെ ആത്മഹത്യാ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ആനൂകൂല്യങ്ങൾ തടഞ്ഞുവെച്ചു

ആനൂകൂല്യങ്ങൾ തടഞ്ഞുവെച്ചു

മമതാ ബാനർജി തന്റെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും ജോലിയിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ അകാരണമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആത്മഹത്യാ കുറിപ്പിൽ ഗൗരവ് ദത്ത ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കത്തിനോട് പ്രതികരിക്കാൻ മമതാ ബാനർജി ഇതുവരെ തയാറായിട്ടില്ല.

ഗൗരവിനെതിരെ ആരോപണം

ഗൗരവിനെതിരെ ആരോപണം

2010ൽ ഗൗരവ് ദത്തയെ 9 മാസത്തേയ്ക്ക് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ദത്തയുടെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ തന്റെ ഭർത്താവിനെ ഉദ്യോഗസ്ഥൻ ഉപദ്രവിക്കുന്നതായി ഒരു കോൺസ്റ്റബിളിന്റെ ഭാര്യ പരാതി നൽകിയത‌ിനെ തുടർന്നാണ് ഗൗരവ് ദത്തയെ സസ്പെന്റ് ചെയ്യുന്നത്. 2012ൽ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലും ദത്തയ്ക്കെതിരെ ആരോപണം ഉയർന്നിരുന്നു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനാലാണ് ഗൗരവ് ദത്തയുടെ ആനൂകൂല്യങ്ങൾ തടഞ്ഞുവെച്ചതെന്നാണ് അധികൃതർ പറയുന്നത്. താൻ നിരപരാധിയാമെന്നും സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും ഗൗരവ് ദത്ത ആരോപിച്ചിരുന്നു.

ആയുധമാക്കി ബിജെപി

ആയുധമാക്കി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മമതാ ബാനർജിക്കെതിരെ പ്രയോഗിക്കാൻ ബിജെപിക്ക് കിട്ടിയ ആയുധമാണ് ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മമതാ ബാനർജിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്.

ചരിത്രത്തിൽ ആദ്യം

ചരിത്രത്തിൽ ആദ്യം

പശ്ചിമ ബംഗാളിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്യേണ്ടി വന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണെന്നാണ് ബിജെപി നേതാവ് മുകുൾ റോയി ആരോപിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് നേരെ തന്നെ ആരോപണം ഉയർന്നത് അത്യന്തം ഗൗരവതരമാണ്. ഐപിഎസ് അസോസിയേഷനും സംഭവത്തിൽ ഇടപെടണമെന്നും മുകുൾ റോയ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും മാനസിക പീഡനങ്ങളെ തുടർന്നാണ് ഗൗരവ് ദത്ത ഈ കടുംകൈ ചെയ്തതെന്ന് ആത്മഹത്യാ കുറിപ്പിൽ‌ വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു.

വീണ്ടും രാഷ്ട്രീയ നാടകം

വീണ്ടും രാഷ്ട്രീയ നാടകം

കഴിഞ്ഞ മാസം കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി എത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാൾ പോലീസ് തടഞ്ഞതിനെ തുടർന്ന് നാടകീയ സംഭവങ്ങളാണ് സംസ്ഥാനത്ത് നടന്നത്. സിബിഐ നടപടിയിൽ പ്രതിഷേധിച്ച് മമതാ ബാനർജി അർധരാത്രിയിൽ സത്യാഗ്രഹം തുടങ്ങിയിരുന്നു. കേന്ദ്രവും മമതയും തമ്മിലുള്ള തുറന്ന പോരിലാണ് സംഭവം എത്തി നിന്നത്.

അന്ന് പറഞ്ഞത്

അന്ന് പറഞ്ഞത്

സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നാണ് മമതാ ബാനർജി അന്ന് പറഞ്ഞത്. മൂന്നാഴ്ച പിന്നിട്ടപ്പോൾ മമതാ ബാനർജിക്കെതിരെ പോലീസ് ഉദ്യോഗസ്ഥൻ തന്നെ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ രാജീവ് കുമാറിനെ സംരക്ഷിച്ച മമതയുടെ നടപടി സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടിയായിരുന്നുവെന്ന പ്രചാരണം ബിജെപി ശക്തമാക്കുകയാണ്. സംസ്ഥാനത്തെ നിരവധി ഉദ്യോഗസ്ഥരുമായി താൻ ബന്ധപ്പെട്ടെന്നും മമതാ ബാനർജിയുടെ ഭരണത്തിൽ തങ്ങൾക്ക് നിരവധി പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞതായും ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു.

കമൽഹാസന് തിരഞ്ഞെടുപ്പ് വിജയം നേർന്ന് രജനികാന്ത്; വിജയം ഉറപ്പ്, ഭാവി നമ്മുടേതെന്ന് കമൽ‌കമൽഹാസന് തിരഞ്ഞെടുപ്പ് വിജയം നേർന്ന് രജനികാന്ത്; വിജയം ഉറപ്പ്, ഭാവി നമ്മുടേതെന്ന് കമൽ‌

English summary
retireed cop names mamata banerjee in suicide note. suicide note went viral in social media. bjp demanded cbi probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X