ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ഉപ ലോകായുക്ത; യുപി ഗവര്‍ണറുടെ അനുമതി
ലഖ്നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി-ആര്‍എസ്എസ് നേതാക്കളെ വെറുതെ വിട്ട ജഡ്ജിക്ക് ഉത്തര്‍ പ്രദേശ് ലോകായുക്തയില്‍ നിയമനം. വിരമിച്ച സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനെ ഡെപ്യൂട്ടി ലോകായുക്ത (ഉപലോകായുക്ത) യായിട്ടാണ് യോഗി സര്‍ക്കാര്‍ നിയമിച്ചത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നിയമന പത്രത്തില്‍ ഒപ്പുവച്ചു. കഴിഞ്ഞ സെപ്തംബര്‍ 30നാണ് ബാബറി കേസില്‍ സുരേന്ദ്ര കുമാര്‍ യാദവ് വിധി പ്രസ്താവിച്ചത്. തൊട്ടുപിന്നാലെ അദ്ദേഹം വിരമിക്കുകയും ചെയ്തു.

എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍, ഉമാ ഭാരതി തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായിരുന്ന കേസാണ് സിബിഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര കുമാര്‍ യാദവ് ഏറ്റവും ഒടുവില്‍ പരിഗണിച്ചത്. 32 പ്രതികളെയും വെറുതെ വിട്ടായിരുന്നു ഉത്തരവ്. പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവില്ല എന്നാണ് കോടതി കണ്ടെത്തിയത്. മാത്മല്ല, ഇവര്‍ ജനക്കൂട്ടത്തെ ആശ്വസിപ്പിക്കാനാണ് ശ്രമിച്ചതെന്നും വിധിയില്‍ പറഞ്ഞിരുന്നു. പ്രതികള്‍ പള്ളി പൊളിക്കുന്നതിന് ഗൂഢാലോചന നടത്തിയതിന് തെളിവില്ല. സാമൂഹിക വിരുദ്ധരാണ് പള്ളി പൊളിച്ചത്. അതില്‍ പ്രതികള്‍ക്ക് പങ്കില്ലെന്നും വിധിയില്‍ പറഞ്ഞിരുന്നു. വിധിക്കെതിരെ അയോധ്യ സ്വദേശികളായ രണ്ടുപേര്‍ അലഹാബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അഴിമതി വിരുദ്ധ വിഭാഗമാണ് ലോകായുക്ത. മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുകയാണ് ലോകായുക്തയുടെ ചുമതല. ലോകായുക്ത, മൂന്ന് ഉപ ലോകായുക്ത എന്നിവരടങ്ങുന്നതാണ് ലോകായുക്ത സമിതി. വിരമിച്ച ജഡ്ജിമാരെയാണ് ലോകായുക്തയായി നിയമിക്കാറ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications