കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ഉപ ലോകായുക്ത; യുപി ഗവര്‍ണറുടെ അനുമതി

Google Oneindia Malayalam News

ലഖ്‌നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി-ആര്‍എസ്എസ് നേതാക്കളെ വെറുതെ വിട്ട ജഡ്ജിക്ക് ഉത്തര്‍ പ്രദേശ് ലോകായുക്തയില്‍ നിയമനം. വിരമിച്ച സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനെ ഡെപ്യൂട്ടി ലോകായുക്ത (ഉപലോകായുക്ത) യായിട്ടാണ് യോഗി സര്‍ക്കാര്‍ നിയമിച്ചത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നിയമന പത്രത്തില്‍ ഒപ്പുവച്ചു. കഴിഞ്ഞ സെപ്തംബര്‍ 30നാണ് ബാബറി കേസില്‍ സുരേന്ദ്ര കുമാര്‍ യാദവ് വിധി പ്രസ്താവിച്ചത്. തൊട്ടുപിന്നാലെ അദ്ദേഹം വിരമിക്കുകയും ചെയ്തു.

r

എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍, ഉമാ ഭാരതി തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായിരുന്ന കേസാണ് സിബിഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര കുമാര്‍ യാദവ് ഏറ്റവും ഒടുവില്‍ പരിഗണിച്ചത്. 32 പ്രതികളെയും വെറുതെ വിട്ടായിരുന്നു ഉത്തരവ്. പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവില്ല എന്നാണ് കോടതി കണ്ടെത്തിയത്. മാത്മല്ല, ഇവര്‍ ജനക്കൂട്ടത്തെ ആശ്വസിപ്പിക്കാനാണ് ശ്രമിച്ചതെന്നും വിധിയില്‍ പറഞ്ഞിരുന്നു. പ്രതികള്‍ പള്ളി പൊളിക്കുന്നതിന് ഗൂഢാലോചന നടത്തിയതിന് തെളിവില്ല. സാമൂഹിക വിരുദ്ധരാണ് പള്ളി പൊളിച്ചത്. അതില്‍ പ്രതികള്‍ക്ക് പങ്കില്ലെന്നും വിധിയില്‍ പറഞ്ഞിരുന്നു. വിധിക്കെതിരെ അയോധ്യ സ്വദേശികളായ രണ്ടുപേര്‍ അലഹാബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

കെടി ജലീല്‍ വീണത് ആ വിധിയില്‍; പിടിച്ചുനില്‍ക്കാന്‍ ഉന്നയിച്ച മറുവാദങ്ങള്‍ ഇങ്ങനെ... ഒടുവില്‍ രാജികെടി ജലീല്‍ വീണത് ആ വിധിയില്‍; പിടിച്ചുനില്‍ക്കാന്‍ ഉന്നയിച്ച മറുവാദങ്ങള്‍ ഇങ്ങനെ... ഒടുവില്‍ രാജി

സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അഴിമതി വിരുദ്ധ വിഭാഗമാണ് ലോകായുക്ത. മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുകയാണ് ലോകായുക്തയുടെ ചുമതല. ലോകായുക്ത, മൂന്ന് ഉപ ലോകായുക്ത എന്നിവരടങ്ങുന്നതാണ് ലോകായുക്ത സമിതി. വിരമിച്ച ജഡ്ജിമാരെയാണ് ലോകായുക്തയായി നിയമിക്കാറ്.

Recommended Video

cmsvideo
Ayodhya case: A brief history | Oneindia Malayalam

English summary
Retired judge Surendra Yadav Who gave verdict in Babri Case is appointed as deputy lokayukta in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X