Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസിലെ കുറ്റക്കാരന്‍ ഗാംഗുലി?

ദില്ലി: ജൂനിയര്‍ അഭിഭാഷകയെ ലൈംഗികമായി പീഡിപ്പിച്ചത് സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയായിരുന്ന എ കെ ഗാംഗുലിയെന്ന് വിവരം. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിക്ക് മുന്നില്‍ അഭിഭാഷകയാണ് ഇക്കാര്യം വെൡപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഗാംഗുലി താന്‍ സാഹചര്യത്തെളിവികളുടെ ഇരയാണ് എന്നാണ് പ്രതികരിച്ചത്.

സുപ്രീം കോടതി സ്ഥാനത്ത് നിന്നും വിരമിച്ച എ കെ ഗാംഗുലി നിലവില്‍ ബാംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാണ്. ആരോപണം ഉന്നയിച്ച പെണ്‍കുട്ടി, ജസ്റ്റിസ് ഗാംഗുലി എന്നിരുടെ മൊഴിയെടുത്ത ശേഷമാണ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള സമിതി ചീഫ് ജസ്റ്റിസ് പി സദാശിവത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

supreme-court

വിവാദമായ ഒരു വെളിപ്പെടുത്തലിലൂടെ മുന്‍ സുപ്രീം കോടതി ജഡ്ജി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവ അഭിഭാഷക പരാതി ഉന്നയിച്ചത്. ആദ്യം ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. പരമോന്നത കോടതിയില്‍ പരിശീലനത്തിന് വന്ന കാലത്തായിരുന്നു സംഭവം എന്നും ഇവര്‍ പറയുന്നു. രാജ്യത്തെ പിടിച്ചുകുലുക്കിയ ദില്ലി കൂട്ടബലാത്സംഗത്തിന്റെ പ്രതിഷേധം നടന്നുവരുന്ന നാളുകള്‍ കൂടിയായിരുന്നു അത്.

സാഹചര്യത്തെളിവുകളുടെ ഇരയാണ് താനെന്നാണ് സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിയായിരുന്ന എ കെ ഗാംഗുലി പറയുന്നത്. സംഭവം നടന്നത് സത്യമാണെങ്കില്‍ എന്തിനാണ് പെണ്‍കുട്ടി ഒരു വര്‍ഷം പരാതി പറയാനായി കാത്തുനിന്നത്. എങ്ങിനെയാണ് തനിക്കെതിരെ ഒരു ആരോപണം ഉണ്ടായത് എന്ന് പോലും തനിക്കറിയില്ല. പരാതിക്കാരിയായ പെണ്‍കുട്ടിയെ തനിക്കറിയാം. ഒരു മകളെപ്പോലെയാണ് താന്‍ അവരെ കാണുന്നത്. - ഗാംഗുലി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+