കറന്‍സി നിരോധനം; മുന്‍ എസ്ബിഐ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു
വീട്ടില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തി.
നാഗ്പുര്‍: കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി നിരോധനത്തെ തുടര്‍ന്ന് ഒരു ആത്മഹത്യ കൂടി റിപ്പോര്‍ട്ട് ചെയ്തു. നാഗ്പൂരിനടുത്ത് സവോനര്‍ സ്വദേശിയായ അനന്ത മുക്ത് ബാപട് (58) ആണ് ആത്മഹത്യ ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുന്‍ കാഷ്യര്‍ ആയിരുന്നു മരിച്ചതെന്ന് പോലീസ് അറിയിച്ചു.
വീട്ടില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തി. സര്‍ക്കാരിന്റെ കറന്‍സി നിരോധനത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയായിരുന്നു ആത്മഹത്യയെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കണക്കില്‍പ്പെടാത്ത കറന്‍സി ഇയാളുടെ കൈയ്യിലുണ്ടായിരുന്നതാണ് മാനസികമായി തകരാന്‍ കാരണമെന്നാണ് നിഗമനം. ബാങ്ക് ഉദ്യോഗത്തില്‍ നിന്നും മുന്‍കൂട്ടി റിട്ടയര്‍ ചെയ്ത ഇയാള്‍ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കറന്‍സി നിരോധനം. ബിസിനസില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം സമ്പാദിച്ചതാവാം കറന്‍സി നിരോധനം തിരിച്ചടിയാകാന്‍ കാരണം.
കറന്‍സി നിരോധനത്തിനുശേഷം ഇതിനകം തന്നെ നൂറിനടുത്ത് ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് മരിച്ചതായാണ് കണക്ക്. ക്യൂവില്‍നിന്ന് തളര്‍ന്നുവീണും മറ്റുമാണ് കൂടുതല്‍ പേര്‍ മരിച്ചത്. ചില ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications