വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: മോദിയുടെ പ്രതിച്ഛായ മങ്ങുന്നു, വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തു
ഹരിയാനയിലെ സ്വദേശിയായ കിഷന്‍ ഗ്രെവാല്‍ വിഷം കഴിയ്ക്കുകയായിരുന്നുവെന്നാണ്
ദില്ലി: പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ കാണാന്‍ അനുമതി ലഭിച്ചില്ല വിമുക്ത ഭടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ബോധിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹരിയാന സ്വദേശിയായ സുബേദാര്‍ റാം കിഷന്‍ ഗ്രെവാല്‍ (70)ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ചൊവ്വാഴ്ച ദില്ലിയിലെ ഒരു പാര്‍ക്കില്‍ വച്ച് ഗ്രെവാല്‍ വിഷം കഴിക്കുകയായിരുന്നു. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ബുംല സ്വദേശിയാണ് ഇദ്ദേഹം. വണ്‍ റാങ്ക് പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റ് വിമുക്ത ഭടന്മാരുമായി ചേര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ആത്മഹത്യയെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വണ്‍ റാങ്ക് വണ്‍ പെന്‍ഷനുമായി ബന്ധപ്പെട്ടുള്ള വാഗ്ദാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും റാം കിഷന്‍ ഗ്രെവാല്‍ വ്യക്തമാക്കിയതായി മകന്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഗ്രെവാലിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.
വിമുക്ത ഭടന്മാര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന മോദി സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് പ്രതിഷേധം നേരത്തെ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് ഇന്ത്യന്‍ വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്യുന്നത്.












Click it and Unblock the Notifications