സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കുമെന്ന് മോദി
ലക്നൗ:രാജ്യത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ല്‍ നിന്നും 65 വയസ്സായി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്‍.ഡി.എ. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍ നടന്ന റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കേന്ദ്ര സംസ്ഥാന സര്‍വ്വീസ് ചട്ടങ്ങളനുസരിച്ച് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായത്തില്‍ വ്യത്യാസങ്ങളുണ്ട്.
കഴിഞ്ഞ 60 വര്‍ഷത്തില്‍ രാജ്യത്ത് അവശ്യമായ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതുതായി മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ പദ്ധതികളുമില്ല. ആ സാഹചര്യത്തില്‍ താത്ക്കാലിക പരിഹാരമെന്നനിലയിലാണ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഗ്രാമീണ മേഖലയില്‍ സേവനത്തിന് തയ്യാറാവുന്ന ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറവാണ്. ഗ്രാമീണ സേവനത്തിന് ഡോക്ടര്‍മാര്‍ മടിക്കുന്നതാണ് ഇതിന്റെ കാരണം.അതുകൊണ്ടുതന്നെ ഗ്രാമങ്ങളില്‍ ഡോക്ടര്‍മാരും രോഗികളും തമ്മിലുളള അനുപാതം വളരെ താഴ്ന്ന നിലയിലാണ്. രാജ്യത്ത് പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുളള ഗര്‍ഭിണികള്‍ക്ക് മാസത്തില്‍ ഒരിക്കലെങ്കിലും സൗജന്യ ചികിത്സ നല്കാന് ഡോക്ടര്‍മാര്‍ തയ്യാറാവണം. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും മോദി പറഞ്ഞു.
ഏകദേശം രണ്ടു ലക്ഷത്തോളം പേരാണ് പ്രധാനമന്ത്രിയുടേ നേതൃത്വത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത് സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷമേഖലയിലാണെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാറിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന ആദ്യറാലിയാണിത്. മേഘാലയ, കര്‍ണാടക, ഒഡിഷ, രാജസ്ഥാന് എന്നിവിടങ്ങളില്‍ നടക്കുന്ന റാലികളിലും മോദി പങ്കെടുക്കുമെന്നാണ് സൂചന. വാര്ഷികാഘോഷ്ത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി 198 റാലികള്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുളളത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications