തടവിയും പണി തന്നും കേന്ദ്രം: ആര്‍ബിഐയ്ക്കും മൗനം, എടിഎം കാര്‍ഡിലെ സര്‍വ്വീസ് തിരിച്ചുവരുന്നു!!
ബാങ്കുകളുടെ നീക്കത്തില്‍ റിസര്‍വ് ബാങ്കോ കേന്ദ്രസര്‍ക്കാരോ പ്രതികരിച്ചിട്ടില്ല
ദില്ലി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ പൊതുജനങ്ങള്‍ അനുഭവിയ്ക്കുന്ന ദുരിതങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്രം നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിയ്ക്കുന്നു. എടിഎം കാര്‍ഡ് വഴി പണമിടപാട് നടത്തുമ്പോള്‍ ബാങ്കുകള്‍ നല്‍കി വന്ന സൗജന്യ സേവനമാണ് ബാങ്കുകള്‍ പിന്‍വലിച്ചിട്ടുള്ളത്. ഇതോടെ സര്‍വ്വീസ് ചാര്‍ജുകളാണ് തിരിച്ചുവരുന്നത്. എന്നാല്‍ ബാങ്കുകളുടെ നീക്കത്തില്‍ റിസര്‍വ് ബാങ്കോ കേന്ദ്രസര്‍ക്കാരോ പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ല.
നോട്ടു നിരോധനത്തെ തുടര്‍ന്ന് കറന്‍സികള്‍ക്ക് പകരം ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും നിര്‍ദേശ പ്രകാരമാണ് രാജ്യത്ത് കാര്‍ഡുപയോഗിച്ചുള്ള പണമിടപാടുകള്‍ വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ നീക്കം.

സര്‍വ്വീസ് ചാര്‍ജ്ജ് തിരിച്ചെത്തി
ഒരു മാസത്തില്‍ അഞ്ച് തവണയില്‍ അധികം മറ്റു ബാങ്കുകളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചാല്‍ ഓരോ ഇടപാടിനും 20 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്ന സമ്പ്രദായമാണ് തിരിച്ചുവന്നിട്ടുള്ളത്.

ക്യാഷ്‌ലെസ്സല്ല ക്യാഷ് തന്നെ
നോട്ടുനിരോധനത്തോടെ നോട്ടുപ്രതിസന്ധിയില്‍ നിന്ന് മോചനം നല്‍കുന്നതിന് വേണ്ടിയായിരുന്നു ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്ക് മേലുള്ള സര്‍വ്വീസ് ചാര്‍ജ്ജും പിന്‍വലിയ്ക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്. നോട്ട് നിരോധനത്തിന്റെ 50 ദിനങ്ങള്‍ പിന്നിട്ടതോടെയാണ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് മേലുള്ള സര്‍വ്വീസ് ചാര്‍ജും തിരിച്ചുവന്നിട്ടുള്ളത്.

ആര് നിര്‍ണ്ണയിയ്ക്കും
എടിഎം സോവനങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള സര്‍വ്വീസ് നിശ്ചയിക്കാനുള്ള അധികാരം ബാങ്കുകളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനോ റിസര്‍വ്വ് ബാങ്കിനോ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക സാധ്യമല്ല.

പ്രതിഷേധം ശക്തം
നവംബര്‍ എട്ടിലെ നോട്ടു അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളില്‍ നിന്ന് പൂര്‍ണ്ണമായി മുക്തമാവുന്നതിന് മുമ്പ് എടിഎം കാര്‍ഡുകള്‍ക്കും ഡെബിറ്റ് കാര്‍ഡുകള്‍ക്കും മേല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

സര്‍വ്വീസ് ചാര്‍ജ്
നോട്ടുനിരോധനത്തിന് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ 15 രൂപയാണ് അഞ്ചിലധികം വരുന്ന പണമിടപാടുകള്‍ക്ക് ഈടാക്കിയിരുന്നത്. മറ്റ് ബാങ്കുകള്‍ 20 രൂപ വരെയാണ് സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ ഈടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ നിലവില്‍ ഈടാക്കുന്ന ചാര്‍ജിനെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയില്‍ നിന്നുള്ള പ്രതികണ ലഭ്യമല്ല.

എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ല
നോട്ട് നിരോധനത്തെത്തുടര്‍ന്ന് രാജ്യത്ത് 20 ശതമാനത്തോളം എടിഎമ്മുകളും പ്രവര്‍ത്തിയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ നീക്കത്തില്‍ ഇടപെട്ട് ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഉപയോക്താക്കള്‍ ഉന്നയിക്കുന്ന ആവശ്യം.












Click it and Unblock the Notifications