കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനൊരിക്കലും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കില്ല, കരീന കപൂര്‍ പറയുന്നതിങ്ങനെ

  • By Sruthi K M
Google Oneindia Malayalam News

ബോളിവുഡിലെ പ്രമുഖ താരങ്ങളില്‍ പലരും പുരസ്‌കാരം തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് പ്രതികരിച്ചു. ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, വിദ്യാബാലന്‍, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, സോനം കപൂര്‍ തുടങ്ങി പലരും അവാര്‍ഡ് തിരിച്ചു നല്‍കിയുള്ള പ്രതിഷേധത്തിനെക്കുറിച്ച് പല അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ബോളിവുഡ് താരറാണി കരീന കപൂറിനും ചിലതു പറയാനുണ്ട്.

രാജ്യം നല്‍കിയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നിലെന്ന് വിദ്യാ ബാലന്‍രാജ്യം നല്‍കിയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നിലെന്ന് വിദ്യാ ബാലന്‍

വിദ്യാബാലനും കമല്‍ഹാസനുമൊക്കെ പറയുന്നതിനെ അനുകൂലിക്കുന്ന അഭിപ്രായമാണ് കരീനയ്ക്കുമുള്ളത്. കരീനയും അവാര്‍ഡ് തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാനൊരിക്കലും പുരസ്‌കാരം തിരിച്ചു നല്‍കില്ലെന്നാണ് താരം പ്രതികരിച്ചത്.

തിരിച്ചു നല്‍കുന്നതിനോട് യോജിപ്പില്ല

തിരിച്ചു നല്‍കുന്നതിനോട് യോജിപ്പില്ല

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയിലും അക്രമത്തിലും പ്രതിഷേധിച്ച് പ്രമുഖരെല്ലാം പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നു. ഇതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് കരീന കപൂര്‍ വ്യക്തമാക്കിയത്.

ഒന്നിനും പരിഹാരമാകില്ല

ഒന്നിനും പരിഹാരമാകില്ല

പുരസ്‌കാരം തിരിച്ചു നല്‍കിയതിനെ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇതുകൊണ്ട് രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും താരം പറഞ്ഞു.

വിഷയം പഠിക്കണം

വിഷയം പഠിക്കണം

രാജ്യത്ത് നടക്കുന്ന പ്രശ്‌നത്തെക്കുറിച്ച് ആദ്യം പഠിക്കുകയാണ് വേണ്ടതെന്നും കരീന പറയുന്നു. അസഹിഷ്ണുത എന്നത് വ്യക്തിപരമായ കാര്യമല്ല. അത് രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണെന്നും കരീന അഭിപ്രായപ്പെട്ടു.

കുട്ടികളുടെ വിദ്യാഭ്യാസം

കുട്ടികളുടെ വിദ്യാഭ്യാസം

കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും കരീന പറഞ്ഞു. കുട്ടികള്‍ക്കായി റായ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

പെണ്‍കുട്ടികള്‍ക്ക്

പെണ്‍കുട്ടികള്‍ക്ക്

പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കരീന പ്രതികരിച്ചു. പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ശൗചാലയം നിര്‍മ്മിക്കേണ്ട ആവശ്യകതയെക്കുറിച്ചും താരം പറഞ്ഞു.

English summary
Kareena Kapoor Khan has disapproved of the trend of writers and filmmakers returning their awards to protest “growing intolerance in the country” and advised them to instead address the issues bothering them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X