കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടില്‍ പെട്ട് വീണ്ടും കേന്ദ്രസര്‍ക്കാര്‍.. ഇത്തവണ പറഞ്ഞേ പറ്റൂ.. ഉത്തരം മുട്ടിച്ച് വിവരാവകാശം..

  • By Desk
Google Oneindia Malayalam News

ഗുരുഗ്രാം: നോട്ട് നിരോധനം മുതൽ 2016 നവംബർ 30 വരെ ദിവസവും രണ്ടായിരം, അഞ്ഞൂറ് രൂപയുടെ എത്ര നോട്ടുകൾ വീതം അച്ചടിച്ചുവെന്ന് വ്യക്തമാക്കണമെന്ന് സെൻട്രൻ ഇൻഫർമേഷൻ കമ്മീഷന്റെ ഉത്തരവ്. ഗുരുഗ്രാം സ്വദേശിയായ വിവരാകാശ പ്രവർത്തകൻ ഹരീന്ദ്രൻ ദിൻഗ്രയാണ് വിവരാവകാശ നിയമപ്രകാരം കണക്കുകൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്.

നവംബർ 9 മുതൽ നവംബർ 30 വരെ അച്ചടിച്ച നോട്ടുകളുടെ എണ്ണമാണ് അധികൃതർ വ്യക്തമാക്കേണ്ടത്. 2017 ജനുവരി മൂന്നിന് ഹരീന്ദ്രർ ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഉദ്യോഗസ്ഥൻ ഇത് നിരസിക്കുകയായിരുന്നു. 2017 ആഗസ്റ്റ് മുന്നിന് ഹരീന്ദ്രർ വീണ്ടും അപേക്ഷ നൽകി.

note

കഴിഞ്ഞ നവംബർ‌ 18ന് നടന്ന വാദത്തിന് ശേഷം വിവരാവകാശ കമ്മീഷൻ സുധീർ ഭാർഗവ അപേക്ഷയിൽ ആവശ്യപ്പെടുന്ന പ്രകാരം അച്ചടിച്ച നോട്ടുകളുടെ കൃത്യമായ കണക്കുകൾ ബോധിപ്പിക്കണമെന്ന് ഉത്തരവിറക്കുകയായിരുന്നു.

2016 നവംബർ എട്ട് അർധരാത്രി മുതലാണ് രാജ്യത്ത് ആയിരം , അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നിരോധിച്ചത്. രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാണ് നോട്ട് നിരോധനമെന്നാണ് കേന്ദ്രസർക്കാർ വിശദീകരിച്ചത്. 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് പിൻവലിച്ചത്. അതേ സമയം റിസർവ്വ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം പിൻവലിച്ച നോട്ടിന്റെ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയിരുന്നു.

മോദിയെ പുറത്താക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തോട് ഒരു ചോദ്യം; ഇതിന് മറുപടി തരൂവെന്ന് ബിജെപിമോദിയെ പുറത്താക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തോട് ഒരു ചോദ്യം; ഇതിന് മറുപടി തരൂവെന്ന് ബിജെപി

ഭരണം പിടിക്കാൻ പിന്തുണ വേണോ? ബിജെപിയെ ഞെട്ടിച്ച് ടിആർഎസിന്റെ മറുപടിഭരണം പിടിക്കാൻ പിന്തുണ വേണോ? ബിജെപിയെ ഞെട്ടിച്ച് ടിആർഎസിന്റെ മറുപടി

English summary
Reveal Rs 2,000, Rs 500 notes printed in November 2016: asked central information commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X