കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെ കൊറോണ വൈറസ് ഇന്ത്യന്‍ രാസ കമ്പനികള്‍ക്ക് നേട്ടമായേക്കുമെന്നന് റിപ്പോര്‍ട്ട്

ചൈനയിലെ കൊറോണ വൈറസ് ഇന്ത്യന്‍ രാസ കമ്പനികള്‍ക്ക് നേട്ടമായേക്കുമെന്നന് റിപ്പോര്‍ട്ട്:

  • By S Swetha
Google Oneindia Malayalam News

മുംബൈ: ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീഷണിയുയര്‍ത്തി കൊറോണ വൈറസ് ചൈനയില്‍ പടരുകയാണ്. അതേസമയം ചൈനയിലെ കൊറോണ വൈറസ് ഇന്ത്യയിലെ രാസ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ട ഹൂബൈ പ്രദേശത്തെ രാസമരുന്നുകളുടെ ഉല്‍പാദനത്തില്‍ തടസ്സമുണ്ടായാല്‍ അത് ഇന്ത്യയിലെ കമ്പനികള്‍ക്ക് സഹായകമാകുമെന്നാണ് ജെ എം ഫിനാന്‍ഷ്യല്‍ അഭിപ്രായപ്പെടുന്നത്.

മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ 26 മരണം: 32 പേര്‍ക്ക് പരിക്ക്, അപകടം ബസും ഓട്ടോയും കൂട്ടിയിടിച്ച്!!മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ 26 മരണം: 32 പേര്‍ക്ക് പരിക്ക്, അപകടം ബസും ഓട്ടോയും കൂട്ടിയിടിച്ച്!!

ചൈനയിലെ ഹൂബൈയില്‍ ഒരു വലിയ വ്യവസായശാലയുണ്ട്. മുന്തിയ ചായങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഹൂബൈ ചൂയുവാന്‍. 2016ല്‍ ഈ കമ്പനി വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അതേപോലെ തന്നെ ഇന്ത്യന്‍ ഉല്പാദകരുടെ ഓഹരികളും പലമടങ്ങ് വര്‍ദ്ധിച്ചതായും ബ്രോക്കറേജ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

corona-158029

നിലവില്‍ ഹൂബൈയിലെ വ്യവസായങ്ങളെയൊന്നും കൊറോണയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ബാധിച്ചിട്ടില്ലെന്നും ചായങ്ങളുടെ വില ഉയര്‍ന്നിട്ടില്ലെന്നും മെഹുല്‍ താനവാലയുടെ നേതൃത്വത്തിലുള്ള വിശകലന വിദഗ്ധര്‍ പറയുന്നു. പകര്‍ച്ചവ്യാധി വ്യാപിക്കുകയും നിരോധന നീക്കവുമുണ്ടായാല്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകും. ആറ് ഇന്ത്യന്‍ കെമിക്കല്‍ സ്റ്റോക്കുകളെയാണ് ബ്രോക്കറേജ് ട്രാക്ക് ചെയ്തത്.

ഗാലക്‌സി സര്‍ഫാകാന്റ്‌സ് ലിമിറ്റഡ്, ഫൈന്‍ ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, നവീന്‍ ഫ്‌ലൂറിന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, എസ്ആര്‍എഫ് ലിമിറ്റഡ്, പിഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, യുപിഎല്‍ ലിമിറ്റഡ് എന്നിവ അടുത്ത കാലത്തായി വിപണിയില്‍ നഷ്ടത്തിലായിരുന്നുവെങ്കിലും ചൈനയിലേക്കുള്ള കയറ്റുമതിയോടെയാണ് കച്ചവടം മെച്ചപ്പെടുത്തിയത്. 2014നും 2018നും ഇടയില്‍ ഇന്ത്യയിലെ രാസവസ്തുക്കളുടെ കയറ്റുമതി ഏകദേശം 21 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. യുഎസ്-ചൈന വ്യാപാര പിരിമുറുക്കങ്ങളും വിപണിയെ ബാധിച്ചു. 2019ന് ശേഷമാണ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മെച്ചപ്പെട്ടത്. ഇത് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ ലാഭവിഹിതം മെച്ചപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Revealation about coronavirus outbreak in China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X