കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസഫര്‍നഗറിലെ പ്രതിഷേധം: ആയുധങ്ങള്‍ പിടിച്ചെടുത്തത് അറസ്റ്റിന് ശേഷം 18 മണിക്കൂര്‍ കഴിഞ്ഞെന്ന്

  • By S Swetha
Google Oneindia Malayalam News

മുസഫര്‍നഗര്‍: മോദി സര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ ഡിസംബര്‍ 20ന് മുസഫര്‍നഗറില്‍ നടന്ന പ്രതിഷേധത്തിലെ ആയുധങ്ങള്‍ പിടിച്ചെടുത്തത് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് 18 മണിക്കൂറിന് ശേഷമെന്ന് റിപ്പോര്‍ട്ട്. കൊലപാതക ശ്രമത്തിന് 107 പേര്‍ക്കെതിരെയാണ് കേസ്. എന്നാല്‍ 73 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മാത്രമല്ല, എഫ്‌ഐആറില്‍ നിരവധി പൊരുത്തക്കേടുകളുമുണ്ട്.

വിഎച്ച്പിയുടെ സിഎഎ അനുകൂല റാലിക്ക് നേരെ കല്ലേറ്; സംഘര്‍ഷം, ജാര്‍ഖണ്ഡില്‍ നിരോധനാജ്ഞവിഎച്ച്പിയുടെ സിഎഎ അനുകൂല റാലിക്ക് നേരെ കല്ലേറ്; സംഘര്‍ഷം, ജാര്‍ഖണ്ഡില്‍ നിരോധനാജ്ഞ

കലാപത്തിനിടെ പ്രതികള്‍ പൊതു സ്വത്ത് നശിപ്പിച്ചതായി കേസ് ഉണ്ടായിരുന്നിട്ടും, സംഭവം നടന്ന ദിവസം അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് പോലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടില്ല. ഡിസംബര്‍ 21ന് പുലര്‍ച്ചെ 2.30നാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം ആയുധങ്ങള്‍ പിടിച്ചെടുത്തതായാണ് പൊലീസിന്റെ അവകാശവാദം. ഈ വസ്തുതകള്‍ മുസാഫര്‍നഗര്‍ പോലീസ് ജില്ലാ & സെഷന്‍സ് ജഡ്ജി മുന്‍പാകെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പൊലീസ് എവിടെ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തതെന്നും ഏതു തരത്തിലുള്ള ആയുധങ്ങളാണ് ഇവയെന്നും എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നില്ല.

musafarnagar-

പ്രതിഷേധം നടന്ന 2019 ഡിസംബര്‍ 20 കഴിഞ്ഞ് പിറ്റേ ദിവസം 2019 ഡിസംബര്‍ 21ന്, സംഭവം നടന്ന സ്ഥലത്ത് നിന്നും മൂന്ന് നാടന്‍ തോക്കുകള്‍, 7 വെടിയുണ്ടകള്‍, 12 റിവോള്‍വറുകള്‍ തുടങ്ങി നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി പൊലീസ് കോടതിയില്‍ അറിയിച്ചു. സംഭവം നടന്ന 18 മണിക്കൂറുകള്‍ക്ക് ശേഷം സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും അരകിലോമീറ്റര്‍ അകലെ നിന്നാണ് ഇവ കണ്ടെടുക്കുന്നത്. ആളുകളെ വ്യാജമായി പ്രതി ചേര്‍ത്തിരിക്കുകയാണെന്ന് വ്യക്തമാണെന്ന് പ്രതികളില്‍ ഒരാളുടെ അഭിഭാഷകന്‍ പറഞ്ഞു. ഇത്രയും സമയം ആയുധങ്ങള്‍ സ്റ്റേഷന്‍ പരിസരത്ത് കിടന്നിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ഒരു സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില്‍ ആയുധങ്ങള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്ന് നിയമങ്ങള്‍ പറയുന്നു. എന്നാല്‍ അത്തരം സാക്ഷികളൊന്നും ഹാജരായിട്ടില്ലെന്ന് രേഖകള്‍ കാണിക്കുന്നു. അതേസമയം, സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് പരിക്കേറ്റതായും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതായും പൊലീസ് കോടതിയെ അറിയിച്ചു.

സംഭവത്തില്‍ ജനുവരി 15ന് അറസ്റ്റിലായ 73 പേരില്‍ 19ല്‍ അധികം പേരെ ഇതിനോടകം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. പൊലീസ് ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിട്ടും തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടത്. ഇവരില്‍ അഞ്ചുപേരുടെ കാര്യത്തില്‍, സിആര്‍പിസിയിലെ സെക്ഷന്‍ 169 പ്രകാരം പോലീസ് തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു. 10 പ്രതികള്‍ നിരോധന ഉത്തരവുകള്‍ പ്രഥമദൃഷ്ട്യാ ലംഘിച്ചുവെങ്കിലും കലാപത്തിലോ കൊലപാതകശ്രമത്തിലോ ഏര്‍പ്പെട്ടതായി തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

English summary
Revealation about Muasafarnagar protest and acquisition of weapons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X