കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം: ആരാണാ യുപിഎ മന്ത്രി?

Google Oneindia Malayalam News

ദില്ലി: വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ കൂട്ടത്തില്‍ യു പി എ മന്ത്രിസഭയില്‍ അംഗമായിരുന്ന നേതാവും ഉണ്ടോ. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് യു പി എ മന്ത്രിസഭയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യം നിഷേധിക്കുന്നില്ല എന്നായിരുന്നത്രെ ജെയ്റ്റ്‌ലിയുടെ മറുപടി.

ആരെക്കുറിച്ചാണ് നിങ്ങള്‍ ചോദിക്കുന്നത് എന്ന് എനിക്ക് അറിയാം. എന്നാല്‍ സമയം വരട്ടെ, അത് വരെ കാത്തിരിക്കൂ - ജെയ്റ്റ്‌ലി പറഞ്ഞു. ഞാന്‍ ഇക്കാര്യം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യുന്നില്ല. വെറുതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. ആരുടെയും പേര് പുറത്ത് വിടാന്‍ ഇപ്പോള്‍ പറ്റില്ല. അത് ഉടമ്പടികളുടെ ലംഘനമാകുമെന്നും മന്ത്രി പറഞ്ഞു.

arun-jaitley

കള്ളപ്പണക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ അത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ പറഞ്ഞിരുന്നു. പേര് വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്താകും. എല്ലാ പേരുകളും പുറത്തായാലും ബി ജെ പിക്ക് ഒരു പ്രശ്‌നവും ഇല്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അതല്ല. പേര് വെളിപ്പെടുത്താന്‍ കഴിയില്ല എന്ന സര്‍ക്കാര്‍ വാദത്തെക്കുറിച്ച്, മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

കള്ളപ്പണക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടും എന്നത് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. അക്കാര്യത്തില്‍ ഒരു മാറ്റവും ഇല്ല. കോടതിയില്‍ പേരുകള്‍ വെളിപ്പെടുത്തും, മാധ്യമങ്ങളുടെ അടുത്തല്ല. കോടതിയില്‍ പുറത്തുവിടുന്ന പേരുകള്‍ മാധ്യമങ്ങള്‍ക്കും കിട്ടും - ജെയ്റ്റ്‌ലി വിശദീകരിച്ചു.

English summary
On the back foot on black-money issue, Union Fnance Minister Arun Jaitley on Tuesday hit back at Congress saying the party will be embarrassed once the names of people holding illicit foreign accounts are made public.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X