കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേൽ കരാർ; വിലവിവരം വെളിപ്പെടുത്തിയാൽ ശത്രുക്കൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രം...

Google Oneindia Malayalam News

ദില്ലി: റാഫേല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിക്കു മുമ്പാകെ വന്ന ഒരുകൂട്ടം ഹര്‍ജികളില്‍ വാദം സുപ്രീംകോടതി ബുധനാഴ്ച കേട്ടിരുന്നു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര പ്രതിരോധ സെക്രട്ടറി കോടതിയെ ബോധിപ്പിച്ചത്. ഈ കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. വില സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയാൽ എതിരാളികൾക്കാണ് ഗുണമുണ്ടാകുകയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

<strong>വോട്ട് ചെയ്താൽ വിരൽ മുറിക്കും... നക്സൽ ഭീഷണി, വിരലിലെ മഷി നീക്കം ചെയ്യാനൊരുങ്ങി ജനങ്ങൾ!!</strong>വോട്ട് ചെയ്താൽ വിരൽ മുറിക്കും... നക്സൽ ഭീഷണി, വിരലിലെ മഷി നീക്കം ചെയ്യാനൊരുങ്ങി ജനങ്ങൾ!!

ജെറ്റ് വിമാനങ്ങളുമായി ബന്ധപ്പെട്ട പൂർണ്ണമായ വിവരങ്ങൾ പാർലമെന്റിൽ പോലും അറിയിച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാലും പറഞ്ഞു. വില നിർണ്ണയത്തിലെ മുഴുവൻ കാര്യവും വെളിപ്പെടുത്തിയാൽ ഇന്ത്യയുടെ എതിരാളികൾക്ക് അത് ഗുണം ചെയ്യുമെന്നാണ് പ്രതിരോധ സെക്രട്ടറിയുടെ വാദം. യുദ്ധവിമാനങ്ങളുടെ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടതില്ലെന്ന് ഹര്‍ജി പരിശോധിച്ച കോടതി നിലപാടെടുക്കുകയായിരുന്നു.

Rafal

അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ്മ, അഭിഭാഷകനായ വിനറ്റ് ധണ്ട, എ.എ.പി എം.പി സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രതിരോധ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിയെ ഏതുരീതിയിലാണ് ഇത്തരമൊരു കരാര്‍ ഏല്‍പ്പിക്കുകയെന്നാണ് പ്രശാന്ച് ഭൂഷൻ ഉയർത്തിയ വാദം.

English summary
Revealing pricing details can give enemies an edge, Centre tells Supreme Court in Rafale case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X