കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ആ രാത്രി മുഴുവൻ എനിക്കുറങ്ങാൻ കഴിഞ്ഞില്ല'': വെളിപ്പെടുത്തൽ മൂന്ന് വർഷത്തിന് ശേഷം...

Google Oneindia Malayalam News

Recommended Video

cmsvideo
ആ രാത്രി എനിക്കുറങ്ങാനായില്ല വെളിപ്പെടുത്തലുമായി മോദി

ദില്ലി: സർജിക്കൽ സ്ട്രൈക്കിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ശ്രദ്ധാജ്ഞലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സർജിക്കൽ സ്ട്രൈക്കിന്റെ മൂന്നാം വാർഷിക ദിനത്തിൽ ബിജെപി പ്രവർത്തകരോടാണ് മോദിയുടെ പ്രതികരണം. ഒരാഴ്ച നീണ്ട യുഎസ് സന്ദർശനത്തിന് ശേഷം ശനിയാഴ്ചയാണ് മോദി ഇന്ത്യയിൽ തിരിച്ചെത്തിയത്. 2016 സെപ്തംബർ 29നാണ് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിലെ ഏഴോളം വരുന്ന ഭീകര ക്യാമ്പുകൾ ആക്രമിച്ച് ഭീകരരെ വകവരുത്തിയത്. ആ രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ലെന്നാണ് മോദി ആ ദിനത്തെക്കുറിച്ച് പ്രതികരിച്ചത്.

ആധാർ പാൻ ബന്ധിപ്പിക്കൽ: വീണ്ടും സമയം നീട്ടി, സമയം നീട്ടുന്നത് ഏഴാം തവണ, അവസാന തിയ്യതി ഡിസംബർ 31!!ആധാർ പാൻ ബന്ധിപ്പിക്കൽ: വീണ്ടും സമയം നീട്ടി, സമയം നീട്ടുന്നത് ഏഴാം തവണ, അവസാന തിയ്യതി ഡിസംബർ 31!!

മൂന്ന് വർഷം മുമ്പുള്ള സെപ്തംബർ 28ന് രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഫോൺ ബെല്ലടിക്കുന്നതും കാത്തിരിക്കുകയായിരുന്നു. സർജിക്കൽ സ്ട്രൈക്കിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരുടെ സുവർണകഥയാണിതെന്ന മുഖവുരയോടെയാണ് മോദിയുടെ പ്രതികരണം. ഇന്ത്യൻ സൈനികരുടെ ധീരതയെ ഞാൻ നമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

modi-156970

28നും 29നും ഇടയിലാണ് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീലെ ഏഴ് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. 2016 സെപ്തംബർ 19ന് ജമ്മു കശ്മീരിലെ ഉറി ഭീകര ക്യാമ്പ് ആക്രമിച്ച് സൈനികരെ വധിച്ചതിനുള്ള മറുപടിയായിരുന്നു സർജിക്കൽ സ്ട്രൈക്ക്. നിരവധി ഭീകരരെയാണ് ഇന്ത്യ മിന്നലാക്രമണത്തിൽ വധിച്ചത്. തുടർന്ന് സെപ്തംബർ 29ന് രാവിലെ ഒമ്പത് മണിയോടെ ഓപ്പറേഷനിൽ പങ്കെടുത്ത സൈനികർ ബേസുകളിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക് പാകിസ്താൻ നിഷേധിക്കുകയായിരുന്നു. എന്നാൽ പിന്നീട് 2018 ജൂൺ 28ന് ഇന്ത്യൻ സൈന്യം ഭീകരരുടെ ബങ്കറുകൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ആളില്ലാ വിമാനങ്ങളിലെ ക്യാമറകൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സൈന്യം ദൌത്യം നിരീക്ഷിക്കാനായി ഉപയോഗിച്ച ക്യാമറകളിൽ നിന്നുള്ള തെർമൽ ഇമേജുകളും ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ ശരിവെക്കുന്നതായിരുന്നു.

English summary
,Reveals why Modi couldn’t sleep all night three years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X