കാമുകന്റെ ഭാര്യയോടുള്ള പ്രതികാരത്തിനായി കുട്ടിയെ കൊലപ്പെടുത്തി
വെല്ലൂര്‍: കാമുകന്റെ ഭാര്യയോടുള്ള പ്രതികാരം തീര്‍ക്കാനായി കുട്ടിയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിലായി. വെല്ലൂര്‍ മുത്തുമണ്ഡപം സ്വദേശിനിയായ പി സുമതി(28)യാണ് പോലീസ് പിടിയിലായത്. കാമുകന്റെ ഭാര്യ തന്നെ പരസ്യമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് അവരുടെ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
വെല്ലൂരിലെ മുരളിയുടെ മൂന്നു വയസുകാരനായ ദിനേശന് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം കൊല ചെയ്യുകയാണെന്ന് ഇവര്‍ പറഞ്ഞു. കൊല ചെയ്തശേഷം മൃതദേഹം ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെയും നാട്ടുകാരുടെയും തിരച്ചിലിനിടയില്‍ ഇവരുടെ വീട്ടിലെ അലമാരയില്‍ നിന്നും കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.

മകനെ കാണാനില്ലെന്നു കാട്ടി മുരളി കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിക്കുവേണ്ടിയുള്ള നാട്ടുകാരുടെ തിരച്ചിലില്‍ സുമതിയും പങ്കെടുത്തതായി പറയുന്നു. കുട്ടിയെ സുമതിയുടെ വീട്ടില്‍ കണ്ടതായുള്ള ഒരു അയല്ക്കാരന്റെ സൂചനയെ തുടര്‍ന്ന് സുമതിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
മുരളിയുമായി അവിഹിതബന്ധം ഉണ്ടായിരുന്ന സുമതിയെ മുരളിയുടെ ഭാര്യ നിരന്തരം വഴക്കു പറഞ്ഞിരുന്നു. ബന്ധം അവസാനിപ്പിച്ചശേഷവും പരസ്യമായി അപമാനിക്കല്‍ തുടര്‍ന്നതോടെയാണ് കുട്ടിയെ കൊലപ്പെടുത്തി പ്രതികാരം തീര്‍ക്കാന്‍ തീരുമാനിച്ചത്. കുട്ടിയുടെ കൈകാലുകള്‍ ബന്ധിച്ച് ശ്വാസം മുട്ടിയാണ് കൊലപ്പെടുത്തയതെന്ന് പ്രതി പോലീസിന് മൊഴി നല്കി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications