ബ്രെയിന്‍ ഡ്രെയ്ന്‍;യുവജനത തിരിച്ച് ഇന്ത്യയിലേക്ക്

ഇവരുടെ പഠനത്തിനായി സര്‍ക്കാരിന് നേരിട്ട സാമ്പത്തിക നഷ്ടം ഒരിയ്ക്കലും ഇവരിലൂടെ നികത്താന്‍ കഴിഞ്ഞില്ല. ഇന്ത്യയിലെ തലച്ചോര്‍ ചോര്‍ച്ചയ്ക്ക് പ്രധാനകാരണം അമേരിയ്ക്കയായിരുന്നു. അമേരിയ്ക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് യുവാക്കളെ ലക്ഷക്കണക്കിന് രൂപ ശമ്പളം നല്‍കി സ്വന്തം രാജ്യത്തേയ്ക്ക് കൊണ്ടു പോയി.
അഞ്ചും പത്തും പതിനഞ്ചും വര്‍ഷത്തെ അമേരിയ്ക്കന്‍ ജീവിതത്തോട് വിടപറഞ്ഞാണ് പലരും ഇന്ത്യയിലേയ്ക്ക് തന്നെ തിരികെയെത്തുന്നത്. അമേരിയ്ക്കയിലെ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ സ്ഥിരതയില്ലായ്മയുമാണ് പലരേയും സ്വന്തം രാജ്യത്തിലേയ്ക്ക് തിരിച്ച് വരാന്‍ പ്രേരിപ്പിയ്ക്കുന്നത്.
കെല്ലി സര്‍വീസസ് ഇന്‍ ഇന്ത്യ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ 2015 നകം മൂന്ന് ലക്ഷത്തോളം പ്രൊഫഷണലുകള്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തും. 1.5 ലക്ഷത്തോളം പേര്‍ ഇതിനോടകം തന്നെ മടങ്ങിയെത്തി. ജീവിതം ആസ്വാദ്യകരമാക്കാനും സമാധാന പൂര്‍ണമാക്കാനും സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. യുഎസില്‍ താമസമാക്കിയ സന്ദീപ് ശ്രീവാസ്തവ എന്ന ഗുഡ്ഗാവ് കാരന്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയത്.
ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായിരുന്നു അതിഥി മേഹ്ത്തയെയും അമേരിയ്ക്കന്‍ ജീവിതം മോഹിപ്പിച്ചു. എന്നാല്‍ എട്ട് മാസങ്ങള്‍ക്ക് മുന്‍പ് യുഎസിലെ ജീവിതം ഉപേക്ഷിച്ച് അവര്‍ തിരികെ ഇന്ത്യയിലെത്തി. ഇന്ത്യയിലേയ്ക്ക് തിരിച്ച് വരനാുള്ള തീരുമാനമായിരുന്നു തന്റെ ഏറ്റവും നല്ല തീരുമാനമെന്ന് അവര്‍ പറഞ്ഞു.
മടങ്ങിയെത്തിയവരില്‍ അധികവും 40 വയസ്സിന് മുകളില്‍ പ്രായമുള്ള ഐടി പ്രൊഫഷണലുകളാണെന്നതും ശ്രദ്ധേയം. പലര്‍ക്കും രാജ്യത്തേയ്ക്ക് മടങ്ങി വരാന്‍ പലകാരണങ്ങളുണ്ട്. എന്നാല്‍ വളര്‍ച്ച നിരക്ക് കുറഞ്ഞിട്ട് പോലും ഇവരെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നത് അമേരിയ്ക്കയിലെ സാമ്പത്തിക അസ്ഥിരതയാണ്.












Click it and Unblock the Notifications