വീട്ടുചെലവിന് ഭാര്യമാരും പണം നല്‍കണം, ഇന്ത്യന്‍ ന്യൂജെന്‍സ്
ദില്ലി: കാലം പോയ പോക്കേ. ആണുങ്ങള്‍ ജോലിയ്ക്ക് പോയി വീട്ട് ചെലവ് നോക്കിയിരുന്ന കാലം ഒക്കെ മണ്‍മറഞ്ഞ് പോകാനൊരുങ്ങുകയാണ്. വിവാഹ സങ്കല്‍പ്പങ്ങളെപ്പറ്റി ന്യൂജെന്‍സ് പറയുന്നത് കേട്ടാല്‍ ഓള്‍ഡ് ജനറേഷന്‍ ഞെട്ടും. വീട്ടുചെലവ് നടത്താന്‍ ഭാര്യയും പണം നല്‍കണമെന്ന് അഭിപ്രായമുള്ളവരാണ് ഇന്ത്യയിലെ പുതു തലമുറയിലെ യുവാക്കളില്‍ അധികവും. ഇനി വരനെ തേടുന്ന വധുമാര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്. വെറുതെ തങ്ങളെ പോറ്റണ്ട വീട്ടുചെലവിന് പണം തരാം.
ഷാദി.കോം എന്ന സൈറ്റ് നടത്തിയ സര്‍വ്വേയിലാണ് യുവതലമുറയുടെ വിവാഹ സങ്കല്‍പ്പങ്ങളെപ്പറ്റി മനസ് തുറന്നത്. 3538 യുവാക്കളും 2962 സ്ത്രീകളുമാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. വീട്ടുചെലവിന് ഭാര്യയില്‍ നിന്ന് പണം വാങ്ങാമോ എന്ന ചോദ്യത്തിന് 39.6 ശതമാനം യുവാക്കളും അതേ എന്നാണ് ഉത്തരം നല്‍കിയത്.

ഭാര്യയ്ക്ക് താത്പര്യമുണ്ടെങ്കില്‍ പണം തരാം.അല്ലെങ്കില്‍ വേണ്ട എന്ന് 48.3 ശതമാനം പേര്‍ പറഞ്ഞു. ഭാര്യയുടെ പണമില്ലാതെയും ജീവിയ്ക്കാം എന്ന് പറഞ്ഞത് വെറും 12 ശതമാനം യുവാക്കള്‍ മാത്രമാണ്.യുവതികളും ഇക്കാര്യത്തില്‍ പിന്നിലല്ല. തങ്ങളും വീട്ടുകാര്യങ്ങള്‍ക്കുള്ള പണം നല്‍കാന്‍ തയ്യാറാണെന്നാണ് ഭൂരിഭാഗം സ്ത്രീകളും പറഞ്ഞത്.
49.ക്ഷ ശതമാനം സ്ത്രീകളും ചെലവ് നോക്കാന്‍ തങ്ങളും പണം നല്‍കാം എന്ന അഭിപ്രായക്കാരാണ്. ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ പണം നല്‍കാം എന്ന് പറയുന്നവര്‍ 42.4 ശതമാനം ആണ്. ഇനി പണം നല്‍കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് പറയുന്നവര്‍ വെറും 7.9 ശതമാനം ആണ്. ഇനി ഭാര്യ ജോലിയ്ക്ക് പോകണമെന്നും അധ്വാനിയ്ക്കണമെന്നും ആഗ്രഹിയ്ക്കുന്നവരാണ് അധികം യുവാക്കളും.












Click it and Unblock the Notifications