റദ്ദാക്കിയ യുജിസി-നെറ്റ്, സിഎസ്ഐആര്‍-നെറ്റ് പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു; പുതുക്കിയ തിയതി ഇതാ
ന്യൂഡല്‍ഹി: റദ്ദാക്കിയ യുജിസി-നെറ്റ് 2024 പരീക്ഷയുടെ പുതിയ തീയതികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 നും സെപ്റ്റംബര്‍ 4 നും ഇടയില്‍ പരീക്ഷ വീണ്ടും നടത്തുമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ എന്‍ടിഎ വിജ്ഞാപനത്തില്‍ പറയുന്നു. യുജിസി-നെറ്റ് ജൂണ്‍ 2024 സൈക്കിള്‍ പരീക്ഷ ഓഫ്ലൈന് മോഡില്‍ നടത്തിയിരുന്നു. ഇപ്പോഴിത് കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡില്‍ നടത്തുമെന്ന് അറിയിപ്പില്‍ പറയുന്നു.
എന്സിഇടിയുടെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിന്റെ തീയതി ജൂലൈ 10 ന് ആയിരിക്കും. അതേസമയം സിഎസ്ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ഓള് ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് 2024 നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ ജൂലൈ 6 ന് തന്നെ നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്.

പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു ഇത് റദ്ദാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോകള്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, പിഎച്ച്ഡി സ്കോളര്മാര് എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള യുജിസി-നെറ്റ്-പരീക്ഷ ജൂണ്‍ 18-നാണ് എന്‍ടിഎ നടത്തിയത്. 317 നഗരങ്ങളിലെ 1205 കേന്ദ്രങ്ങളിലായി 11 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആണ് പരീക്ഷ എഴുതിയത്.
എന്നാല്‍, ചോദ്യപേപ്പര്‍ ഡാര്‍ക്ക്നെറ്റിലൂടെ ചോര്‍ന്നു എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞതോടെ പരീക്ഷ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കേസ് സി ബി ഐ അന്വേഷണത്തിന് വിട്ടിരിക്കുകയാണ്. സിബിഐ അന്വേഷണത്തിന് ശേഷം, ഡാര്‍ക്ക്നെറ്റിലും മറ്റ് എന്‍ക്രിപ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയും പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ജൂണ്‍ 16 ന് പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു.
അഞ്ച് ലക്ഷത്തിലധികം രൂപയ്ക്ക് ഇവ വിറ്റു എന്നും വിവരമുണ്ട്. നീറ്റ്-യുജിയിലും യുജിസി-നെറ്റ് പരീക്ഷകള്‍ റദ്ദാക്കിയതിലും ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിലും വിഷയം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, ഇന്ത്യന്‍ സര്‍വ്വകലാശാലയിലെ പിഎച്ച്ഡി പ്രോഗ്രാമുകളില്‍ ചേരല്‍ എന്നിവയ്ക്കുള്ള യോഗ്യത തീരുമാനിക്കുന്നതിനായി വര്‍ഷത്തില്‍ രണ്ട് തവണയാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇത് പൊതുവെ നടത്താറുള്ളത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications