തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സത്യവാങ്മൂലം; മറുപടി നൽകാൻ ഹർജിക്കാർക്ക് 10 ദിവസത്തെ സമയം നൽകി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ എതിർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഹർജിക്കാർക്ക് 10 ദിവസത്തെ സമയവും കോടതി അനുവദിച്ചു. ദീപാവലി അവധി കഴിഞ്ഞ് നവംബർ 17 ന് ഹർജികൾ വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലോക്സഭ പ്രതിപക്ഷ നേതാവിൻ്റേത് ഉൾപ്പെടെയുള്ളവരുടെ ഹർജികൾ വിശദമായി തന്നെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം മുതിർന്ന തൃണമൂൽ നേതാവ് ഡോല സെൻ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി പ്രത്യേക നോട്ടീസ് അയച്ചു. മുതിർന്ന അഭിഭാഷകനായ മനേക് ഗുരുസ്വാമിയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്.

ബിഹാറിലെ തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവ് ഫോം 6ൽ മാറ്റം വരുത്താനുള്ള അനുമതിയാണെന്ന് കമ്മീഷൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. കമ്മീഷൻ്റെ ഈ ധിക്കാരം കോടതി പരിശോധിക്കണം. ഫോം 6ൽ വരുത്തിയ മാറ്റങ്ങളെ ന്യായീകരിക്കുന്നതാണ് ഈ പ്രതികരണം', ഗുരുസ്വാമി പറഞ്ഞു. തങ്ങൾ ഉന്നയിച്ച പല പരാതികളും ശരിവെയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സത്യവാങ്മൂലത്തിൽ പറയുന്ന വാദങ്ങളെന്നും അഭിഭാഷകൻ പറഞ്ഞു.

sc2-9

കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സംയുക്തമായി 240 പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചത്. എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും ചർച്ച ചെയ്ത് ഏകകണ്ഠമായാണ് എടുത്തതതെന്നും അംഗങ്ങൾ തമ്മിലുള്ള ചർച്ചകളിൽ ഉന്നയിക്കുന്ന നിർദേശങ്ങളും ചോദ്യങ്ങളും ഔദ്യോഗിക തീരുമാനങ്ങളല്ലെന്നുമാണ് കമ്മീഷൻ സത്യവാങ്മൂലത്തിൽ പറഞ്ഞത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള നീക്കങ്ങൾ നിയമത്തിന് എതിരാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പദവിയിൽ നിന്നും നീക്കം ചെയ്യുന്നതിന് സമാനമായ നിയമപരമായ നടപടി ക്രമങ്ങളിലൂടെ അല്ലാതെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെ പദവിയിൽ നിന്നും മാറ്റാൻ സാധിക്കില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഫോം 6-ൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്ന ആരോപണങ്ങളും കമ്മീഷൻ തള്ളി. ഇതിൽ ഭേദഗതി വരുത്താൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കമ്മീഷനെതിരെ ഉന്നയിക്കുന്നത് നിർഭാഗ്യകരമാണെന്നും കമ്മീഷൻ സത്യവാങ്മൂലത്തിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma