കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നു ഡോക്ടര്‍മാരുടെ ദിനം ;കുടുംബ ഡോക്ടര്‍മാര്‍ വിശ്വസ്ത സേവകരാവണമെന്ന് ഐ എം എ

  • By Pratheeksha
Google Oneindia Malayalam News

സമൂഹത്തോടുളള ഡോക്ടര്‍മാരുടെ ഉത്തരവാദിത്വം ഓര്‍മ്മിപ്പിച്ച് ഡോക്ടര്‍മാരുടെ ദിനമാണിന്ന്. ദേശീയ തലത്തില്‍ ജൂലൈ ഒന്നാണ് ഡോക്ടേര്‍സ് ഡേ ആയി അചരിക്കുന്നതെങ്കിലും അന്തരാഷ്ട തലത്തില്‍ മാര്‍ച്ച് 30 ആണ് ഡോക്ടര്‍മാരുടെ ദിനം. എന്നാല്‍ ക്യുബ,വിയറ്റ്‌നാം, ഇറാന്‍ എന്നീ രാജ്യങ്ങള്‍ മറ്റു ദിവസങ്ങളാണ് ഡോക്ടേര്‍സ് ഡേ ആചരിക്കുന്നത്.

പ്രശസ്തനായ ഡോക്ടറും പശ്ചിമ ബംഗാളിന്റെ രണ്ടാമത് മുഖ്യമന്ത്രിയുമായിരുന്ന ഡോ .ബിദന്‍ ചന്ദ്ര റോയുടെ ജന്മദിനമാണ് ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുന്നത്. സ്വാതന്ത്യസമര സേനാനി കൂടിയായിരുന്നു ബി സി റോയ് എന്ന ബിദന്‍ ചന്ദ്ര റോയ്.ആരോഗ്യമുളള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഡോക്ടര്‍മാരുടെ പങ്ക് ചെറുതല്ല.സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി സഹജീവികളുടെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിക്കുന്നവരായിരിക്കണം ഡോക്ടര്‍മാര്‍ എന്നാണെങ്കിലും ചികിത്സാരംഗം വളരെ ദുര്‍ഘടമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നത്.

docday-01-146

സ്വകാര്യ ആശുപത്രികള്‍ കോര്‍പ്പറേറ്റ് ശ്ര്യംഖലകളുടെ ഭാഗമായതോടെ ഡോക്ടര്‍മാരും ഫീസുവര്‍ദ്ധിപ്പിച്ചു മുന്‍പ് കുറഞ്ഞ ഫീസ് 50 രൂപയായിരുന്നെങ്കില്‍ പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ ചികിത്സിക്കണമെങ്കില്‍ 500 രൂപ മുതല്‍ 1000 രൂപ വരെ ഫീസ് നല്‍കേണ്ട അവസ്ഥയാണ്. വളരെ ചുരുക്കം ചിലരാണ് രോഗികളെ മനസ്സിലാക്കി അര്‍പ്പണബോധത്തോടെ കുറഞ്ഞ ഫീസിനോ ഫീസില്ലാതെയോ ചികിത്സ നല്‍കാന്‍ തയ്യാറാവുന്നത്.

ഈ വര്‍ഷത്തെ ഡോക്ടര്‍മാരുടെ ദിനത്തില്‍ ഒരു പ്രധാന നിര്‍ദ്ദേശമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) മുന്നോട്ട് വച്ചത്. മിക്ക കുടുംബങ്ങള്‍ക്കുമുണ്ടാവും ഒരു ഫാമിലി ഡോക്ടര്‍. രോഗിയുമായി വളരെ അടുത്തു പെരുമാറുന്ന ഇവര്‍ വിശ്വസ്ത സേവനം കാഴ്ച്ചവെയ്ക്കണമെന്നാണ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നത്. അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കുടുംബ ചികിത്സയിലെ ഡിപ്ലോമ കോഴ്‌സും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുടുംബ ഡോക്ടര്‍ അവശ്യ ഘടകമായി വരുമ്പോള്‍ ഉത്തരവാദിത്വവും കൂടുമെന്ന് ഐഎംഎ പറയുന്നു.

രോഗിയുമായി മറ്റാരേക്കാളും വൈകാരിക ബന്ധവും ഇവര്‍ക്കു കൂടുതലായിരിക്കും. സീനിയര്‍ ഡോക്ടര്‍മാര്‍ (45 വയസ്സിനു മുകളിലുളളവര്‍ )ചികിത്സാ രംഗത്തെ നൂതന പ്രവണതകള്‍ മനസ്സിലാക്കണമെന്നും അസോസിയേഷന്‍ നിര്‍ദ്ദേശിച്ചു. ഡോക്ടര്‍മാരുടെ ദിനത്തില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും ഐഎംഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
THE INDIAN Medical Association (IMA) is making an attempt to revive the ‘trusted’ family physicians—doctors who used to make home visits when in dire need,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X