മുസ്ലീങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന
മുംബൈ: മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയയും നിര്‍ബന്ധിത വന്ധ്യംകരണം നടപ്പാക്കണം എന്ന് ഹിന്ദു മഹാസാഭ നേതാവ് ആവശ്യപ്പെട്ടതിന് പിറകേ മുസ്ലീം വിരുദ്ധ നിലപാടുമായി ശിവസേനയും. ശിവസേന മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
മുസ്ലീങ്ങളുടെ വോട്ടവകാശം റദ്ദാക്കണം എന്നാണ് സാമ്‌നയിലെ ലേഖനം ആവശ്യപ്പെടുന്നത്. പലപ്പോഴും മുസ്ലീങ്ങള്‍ വോട്ടുബാങ്കുകളാകുന്നുണ്ടെന്നും ഇത് ഇല്ലാതാക്കള്‍ അവരുടെ വോട്ടവകാശം തന്നെ എടുത്ത് കളയണം എന്നാണ് ലേഖനത്തില്‍ പറയുന്നത്. ഒവൈസി സഹോദരന്‍മാരേയും ലേഖനം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

മുസ്ലീങ്ങള്‍ക്ക് നേര്‍ക്ക് അനീതി നടക്കുന്നു എന്ന് പറഞ്ഞാണ് വോട്ട് ബാങ്ക് രാഷ്ട്രീയം നടപ്പാക്കുന്നത്. മുസ്ലീങ്ങളുടെ വിദ്യാഭ്യാസവും ആരോഗ്യവും എല്ലാം രാഷ്ട്രീയമായ ഉപയോഗിക്കുകയാണ്. ഒരിക്കല്‍ കോണ്‍ഗ്രസ് ആയിരുന്നു ഈ രാഷ്ട്രീയം ഉപയോഗിച്ചിരുന്നത്. ഇപ്പോഴത് മതേതരവാദികള്‍ എന്ന് സ്വയം വിളിക്കുന്ന എല്ലാവരും ഉപയോഗിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
ശിവസേനയുടെ എംപിയായ സഞ്ജയ് റാവത്ത് ആണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. തന്റെ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ സഞ്ജയ് റാവത്ത് ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്.
ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഒരിക്കലും പുരോഗതി ഉണ്ടാവില്ലെന്നാണ് റാവത്ത് പറയുന്നത്. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഉത്തിഹാദുല്‍ മുസ്ലിമീന്‍ നേതാക്കളായ ഒവൈസി സഹോദരങ്ങള്‍ വിഷ സര്‍പ്പങ്ങളാണെന്നും വിഷം തുപ്പുന്നവരാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications