കാമുകനെ തോക്കുചൂണ്ടി വിവാഹ വേദിയില്‍ നിന്നും തട്ടിയെടുത്ത യുവതി അയാളെ വിവാഹംകഴിച്ചു
കാണ്‍പൂര്‍: കാമുകനെ വിവാഹവേദിയില്‍നിന്നും തോക്കുചൂണ്ടി തട്ടെയുത്ത് വിവാദത്തിലായ യുവതി അതേ കാമുകനെ വിവാഹം കഴിച്ചു. റിവോള്‍വര്‍ റാണി എന്ന പേരില്‍ അറിയപ്പെട്ട വര്‍ഷ സാഹു അക്ക കാമുകന്‍ അശോക് യാദവിനെയാണ് ഉത്തര്‍ പ്രദേശിലെ ഹമീര്‍പുര്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹം ചെയ്തത്.
മെയ് 15ന് കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതിനിടെ വര്‍ഷയും ഒരുസംഘം ആളുകളും വിവാഹവേദിയിലേക്ക് ഇരച്ചുകയറുകയും തോക്കുചൂണ്ടി കാമുകനെ തട്ടിയെടുത്ത് സ്ഥലം വിടുകയുമായിരുന്നു. സംഭവം വലിയ വാര്‍ത്തയുമായി. ഇതിനുശേഷം കാമുകന്‍ ഹമീര്‍പൂര്‍ ജയിലിലാവുകയും ചെയ്തു.

വിവാഹം ചെയ്യാനിരുന്ന പെണ്‍വീട്ടുകാര്‍ വഞ്ചാക്കുറ്റത്തിന് കേസ് നല്‍കിയതിനെ തുടര്‍ന്നാണ് ജയിലിലായത്. ജൂലൈ 7നായിരുന്നു ജയില്‍ മോചനം. കാമുകനെ വിവാഹം ചെയ്യാന്‍ താന്‍ വലിയ ത്യാഗമാണ് സഹിച്ചതെന്ന് വര്‍ഷ പറയുന്നു. ആദ്യം കാമുകനെ തട്ടിയെടുക്കുകയും പിന്നീട് ജയിലില്‍ നിന്നും പുറത്തിറക്കാനും താന്‍ ഏറെ പണിപ്പെടേണ്ടിവന്നെന്നും വിവാഹശേഷം വര്‍ഷ പറഞ്ഞു.
വര്‍ഷയ്ക്കുവേണ്ടി ശിവസേന ഒരു എന്‍ജിഒ ആരംഭിച്ചിരുന്നു. അവരാണ് റിവോള്‍വര്‍ റാണി എന്ന പേരും നല്‍കിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങളും സദ്യയും നല്‍കിയതും ശിവസേനയാണ്. എട്ടുവര്‍ഷത്തോളമായി ലിവിങ് റിലേഷനിലുള്ള വര്‍ഷയെ ഉപേക്ഷിച്ചാണ് അശോക് മറ്റൊരു വിവാഹത്തിനോരുങ്ങിയത്. എന്നാല്‍, സിനിമാ സ്‌റ്റൈലില്‍ വര്‍ഷ രംഗത്തെത്തിയതോടെ കാമുകന്‍ വര്‍ഷയ്ക്ക് സ്വന്തമായി. വര്‍ഷയ്‌ക്കെതിരെ അശോകോ കുടുംബമോ പരാതി നല്‍കിയിരുന്നില്ല.












Click it and Unblock the Notifications