വിവാഹപ്പന്തലില്‍ വച്ച് തോക്ക് ചൂണ്ടി കാമുകനെ തട്ടിയെടുത്ത സുന്ദരി!!! ഒടുവില്‍ ഇങ്ങനെയായി കാര്യങ്ങള്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കാണ്‍പൂര്‍: വിവാഹപ്പന്തലില്‍ വന്ന് തോക്ക് ചൂണ്ടി കാമുകനെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി വലിയ വാര്‍ത്തയായിരുന്നു. പെണ്‍കുട്ടിയ്‌ക്കെതിരെ കാമുകന്റെ വീട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു.

കള്ള് കുടിയന്‍സ്, പുകവലിയന്‍സ്, ചെത്ത് പയ്യന്‍സ്... ബീ കെയര്‍ഫുള്ളേ!!! ജിഎസ്ടി വില്‍ റോക്ക് യൂ!!!

പ്രമുഖ ബിജെപി നേതാവിന് ഫ്ളാറ്റിൽ പണി ഇത്..!! പൊക്കിയത് 4 പെണ്ണുങ്ങൾക്കൊപ്പം..!!

ദുർബലരായ അച്ചായന്മാരെ കാഴ്ചക്കാരാക്കി പ്രകാശ് രാജിന്റെ ഹീറോയിക് പെർഫോമൻസ്.. ശൈലന്റെ അച്ചായൻസ് റിവ്യൂ

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം ശുഭപര്യവസായി ആയിരിക്കുന്നു. കാമുകന്റെ വീട്ടുകാര്‍ എല്ലാത്തിനും കീഴടങ്ങി. വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരും ഒത്തുതീര്‍പ്പിലെത്തി.

സിനിമയെ വെല്ലുന്ന ആ സംഭവങ്ങള്‍ ഇപ്പോള്‍ 'റിവോള്‍വര്‍ റാണിയും' കാമുകനും തമ്മിലുള്ള വിവാഹത്തിലാണ് അവസാനിക്കുന്നത്.

ഞെട്ടിപ്പിച്ച വാര്‍ത്ത

വിവാഹ പന്തലില്‍ വച്ച് യുവാവിനെ കാമുകിയും രണ്ട് യുവാക്കളും ചേര്‍ന്ന്‌ന തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി എന്നായിരുന്നു വാര്‍ത്ത. അശോക് യാദവ് എന്ന യുവാവിനെ ആയിരുന്നു തട്ടിക്കൊണ്ടുപോയത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയം

അശോകും വര്‍ഷ സാഹുവും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. ദീര്‍ഘകാലമായി പ്രണയത്തിലും ആയിരുന്നു. പക്ഷേ അശോകിന് വീട്ടുകാരെ എതിര്‍ക്കാനുള്ള ശേഷി ഇല്ലായിരുന്നു.

വിവാഹം നിശ്ചയിച്ചു... ഒടുവില്‍

നാട്ടുകാരിയായ ഭാരതി എന്ന യുവതിയുമായിട്ടായിരുന്നു അശോകിന്റെ വിവാഹം നിശ്ചയിച്ചത്. വിവാഹ ദിനത്തില്‍ താലി ചാര്‍ത്തുന്നതിന് മുമ്പായാണ് ആ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തലയില്‍ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി.

ഒരു എതിര്‍പ്പുമില്ലാതെ

തലയ്ക്ക് തോക്ക് ചൂണ്ടി കൂടെ വരാന്‍ പറഞ്ഞപ്പോള്‍ ഒരു എതിര്‍പ്പും ഇല്ലാതെ അശോക് വര്‍ഷയുടെ കൂടെ ഇറങ്ങി കാറില്‍ കയറി. അതിന് ശേഷം ആണ് അശോകിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

ഒടുവില്‍ തിരിച്ചറിഞ്ഞു

എന്തായാലും ഒടുവില്‍ അശോകിന്റെ വീട്ടുകാര്‍ വര്‍ഷയുടെ പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞു എന്ന് തന്നെ പറയേണ്ടി വരും. ഇപ്പോള്‍ വര്‍ഷയ്‌ക്കെതിരെയുളള പരാതിയും അവര്‍ പിന്‍വലിച്ചിരിക്കുകയാണ്.

എല്ലാം 'കോംപ്ലിമെന്റ്‌സ്' ആക്കി

വിവാഹം കഴിയ്ക്കാനിരുന്ന ഭാരതിയുടെ വീട്ടുകാരുയമായി അശോകിന്റെ വീട്ടുകാര്‍ സംസാരിച്ചുകഴിഞ്ഞു. അവര്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടും ഉണ്ട്. ഇനി ഏതായാലും തോക്കുചൂണ്ടലും പ്രശ്‌നങ്ങളും ഉണ്ടാവില്ല.

വിവാഹം ഉറപ്പിച്ചു

അശോകും വര്‍ഷയും തമ്മിലുള്ള വിവാഹം നടത്താനും ധാരണയായിക്കഴിഞ്ഞു. എന്തായാലും കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അശോകിന്റെ മൊഴി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്.

English summary
In a perfect filmy ending, 'Revolver Rani' and her 'abducted' lover announced on Friday that they decided to tie the knot. The case of abduction against the accused and bride-to-be Varsha Sahu was also dropped.
Please Wait while comments are loading...