കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറിഞ്ഞും കൊടുക്കാം; മോദിക്ക് സമന്‍സ് കൈമാറുന്നവര്‍ക്ക് 10,000 ഡോളര്‍ സമ്മാനം

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടു പിന്നാലെ ന്യൂയോര്‍ക്ക് കോടതി പുറപ്പെടുവിച്ച സമന്‍സ് പ്രധാനമന്ത്രിക്ക് കൈമാറുന്നവര്‍ക്ക് 10,000 ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലക്കേസില്‍ മോദിക്കെതിരെ കേസ് നല്‍കിയ അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ എന്ന സംഘടനയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

മോദി അമേരിക്ക വിടുംമുന്‍പ് സമന്‍സ് കൈമാറാന്‍ അനുവദിക്കില്ലെന്ന് ചിലര്‍ പറഞ്ഞതോടെയാണ് ഏതു വിധേനയും മോദിക്ക് സമന്‍സ് കൈമാറാന്‍ സംഘടന പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സമന്‍സ് കൈമാറുന്ന ഫോട്ടോയോ വീഡിയോയോ എത്തിക്കുന്ന വ്യക്തിക്ക് പാരിതോഷികം നല്‍കുമെന്ന് സംഘടനയുടെ നിയമോപദേശകന്‍ ഗുര്‍പത്‌വന്ദ് സിംഗ് പുന്നന്‍ വ്യക്തമാക്കി.

modi

പത്തടി അകലത്തുനിന്നും നരേന്ദ്ര മോദിക്ക് സമന്‍സ് നല്‍കിയാല്‍ മതി. എറിഞ്ഞു നല്‍കുന്നതിനും തടസ്സമില്ല. സിക്കുകാരുടെ നേതൃത്വത്തിലുള്ള സംഘടനയാണ് മോദിക്കെതിരെ സമന്‍സ് സംഘടിപ്പിച്ചതും ഇപ്പോള്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നതും. ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ അമേരിക്കയിലുണ്ടെങ്കില്‍ അവര്‍ ഏതുവിധേനയും മോദിക്ക് സമന്‍സ് കൈമാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ

വ്യാഴാഴ്ച മോദി അമേരിക്കയിലേക്ക് വിമാനം കയറിയ ശേഷമായിരുന്നു മോദിക്ക് കോടതി സമന്‍സ് അയച്ചത്. സമന്‍സ് സ്വീകരിച്ച് 21 ദിവസത്തിനകം മോദി വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഏലിയന്‍ ടോര്‍ട്ട് ക്ലെയിംസ് ആക്ട് (എ.ടി.സി.എ), ടോര്‍ച്ചര്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് (ടി.വി.പി.എ) എന്നീ പീഡന നിയമങ്ങള്‍ പ്രകാരമാണ് കേസ്.

English summary
2002 Gujarat riots: usd10,000 reward for serving summons to Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X