കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനു പിറകേ സോണിയാ ഗാന്ധിയെയും കാണാതായെന്ന്!! കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം!!

  • By നിള
Google Oneindia Malayalam News

ലക്‌നൗ: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലമായ അമേഠിയില്‍ പരിഹാസ രൂപേണയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ട് അധികകാലം ആയില്ല, അതിനു പിറകേ അമ്മയും കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയെയും കാണാനില്ലെന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

രാഹുല്‍ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അതുപോലെ തന്നെ സോണിയാ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്കും തക്കതായ പ്രതിഫലം ലഭിക്കുമെന്നാണ് പോസ്റ്ററിലെ അറിയിപ്പ്. ഈ വര്‍ഷം ഒരിക്കല്‍ പോലും സോണിയാ ഗാന്ധി തന്റെ മണ്ഡലം സന്ദര്‍ശിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

sonia-gandhi

രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ സ്വന്തം മണ്ഡലമായ അമേഠിയിലാണ് പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളായിരുന്നു അവ. നാളുകളായി മണ്ഡലത്തില്‍ പ്രത്യക്ഷപ്പെടാത്ത എംപിക്കെതിരെയുള്ള വിമര്‍ശനമായിരുന്നു പോസ്റ്ററില്‍. ഒരു ഡസനോളം പോസ്റ്റുകളാണ് അമേധിയില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ആറു മാസത്തിനിടെ ഒരു തവണ പോലും രാഹുല്‍ അമേധി സന്ദര്‍ശിച്ചിട്ടില്ല.

English summary
Reward for locating 'missing' Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X