കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൻ ട്വിസ്റ്റ്, നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍, മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ, സഹോദരന് പിന്നാലെ!

Google Oneindia Malayalam News

മുംബൈ: നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് റിയയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസമായി റിയയെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിനൊടുവിലാണ് നടി അറസ്റ്റിലായിരിക്കുന്നത്. റിയയുടെ സഹോദരനായ ഷൗവിക് ചക്രവര്‍ത്തിയെ കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു.

Recommended Video

cmsvideo
Rhea Chakraborty Arrested By NCB | Oneindia Malayalam

 മന്ത്രിക്കസേരയിൽ ഞെളിഞ്ഞിരിക്കാൻ ലേശം ഉളുപ്പുണ്ടോ? കെകെ ശൈലജയ്ക്ക് എതിരെ ജ്യോതികുമാർ ചാമക്കാല മന്ത്രിക്കസേരയിൽ ഞെളിഞ്ഞിരിക്കാൻ ലേശം ഉളുപ്പുണ്ടോ? കെകെ ശൈലജയ്ക്ക് എതിരെ ജ്യോതികുമാർ ചാമക്കാല

എന്‍ഡിപിഎസ് നിയമത്തിലെ 8(സി), 20(ബി), 27(എ), 28, 29 വകുപ്പുകള്‍ ചുമത്തിയാണ് റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലഹരി മരുന്ന് ഇടപാടുകാരുമായി റിയ ചക്രവര്‍ത്തിക്ക് ബന്ധമുണ്ട് എന്നത് വ്യക്തമായിട്ടുണ്ടെന്നും അതിനാലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും ബീഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പ്രതികരിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് റിയ ചക്രവര്‍ത്തിയുടെ സഹോദരനായ ഷൗവിക് ചക്രവര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ എടുത്തത്. ലഹരി മരുന്ന് ഇടപാടുകാരനായ സയീദ് വിലാത്രയുമായി ഷൗവികിന് ബന്ധമുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഷൗവികിന്റെ മുംബൈയിലെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. ഷൗവികിന്റെ ലാപ് ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.

ncb

നടന്‍ സുശാന്ത് സിംഗ് രാജ് പുത്തിന്റെ കേസുമായി ബന്ധപ്പെട്ടാണ് ലഹരി ഇടപാടുകൾ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നത്. റിയ ചക്രവര്‍ത്തി ലഹരി ഇടപാടുകാരുമായി നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നേരത്തെ എന്‍സിബിക്ക് ലഭിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിലും പ്രചരിക്കുകയുണ്ടായി. സുശാന്തിന് റിയ ലഹരിമരുന്ന് നല്‍കിയിരുന്നതായി നടന്റെ കുടുംബം അടക്കം ആരോപിച്ചിരുന്നു. എന്നാൽ താൻ ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിന് ലഹരി നൽകിയിട്ടില്ലെന്നുമാണ് റിയ ചക്രവർത്തി അവകാശപ്പെടുന്നത്.

രാഹുല്‍ ആ ചെയ്യുന്നത് തെറ്റാണ്, ആ കത്തില്‍ തെറ്റില്ല, തിരിച്ചുവരവ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി!!രാഹുല്‍ ആ ചെയ്യുന്നത് തെറ്റാണ്, ആ കത്തില്‍ തെറ്റില്ല, തിരിച്ചുവരവ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി!!

അതേസമയം റിയയുടെ അറസ്റ്റില്‍ പ്രതികരിച്ച് അവരുടെ അഭിഭാഷകയായ ശിവാംഗി ടാക്കൂര്‍ രംഗത്ത് വന്നിട്ടുണ്ട്. റിയയുടെ കാര്യത്തില്‍ നീതി നിഷേധമാണ് നടന്നത് എന്നാണ് ശിവാംഗി ടാക്കൂര്‍ പ്രതികരിച്ചിരിക്കുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കായി 5 സെക്യാട്രിസ്റ്റുകളുടെ അടുത്ത് നിന്നും വര്‍ഷങ്ങളായി ചികിത്സ തേടിയിരുന്ന ലഹരിക്ക് അടിമയായിരുന്ന ഒരാളെ സ്‌നേഹിച്ച കുറ്റത്തിന് ഒരു സ്ത്രീയെ മൂന്ന് കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണ് എന്നാണ് ശിവാംഗി ടാക്കൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

English summary
Rhea Chakraborty arrested by the NCB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X