കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്തിന്റെ ആത്മഹത്യയിൽ സഹോദരിമാർക്കും പങ്ക്: കുരുക്ക് മുറുക്കി റിയ, അയച്ചത് വ്യാജ കുറിപ്പടി

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ സഹോദരിമാർക്കും കുരുക്ക് മുറുകുന്നു. നടി റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സുശാന്തിന്റെ രണ്ട് സഹോദരിമാർക്കും മറ്റ് രണ്ടുപേർക്കുമെതിരെ മുംബൈ പോലീസ് കേസെടുത്തിട്ടുള്ളത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതിയുടെ നിർദേശത്തോടെ സിബിഐയാണ് നിലവിൽ അന്വേഷിച്ചുവരുന്നത്. ഉത്കണ്ഠയ്ക്ക് സുശാന്തിന്റെ സഹോദരിമാർ വ്യാജ കുറിപ്പടി തയ്യറാക്കി വാട്സ്ആപ്പ് വഴി സുശാന്തിന് അയച്ചുനൽകിയെന്ന റിയയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് നീക്കം. സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക സിംഗ്, മീട്ടു സിംഗ്, ദില്ലി രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോ. തരുൺ കുമാർ ഉൾപ്പെടെയുള്ളവർ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

വൻ ട്വിസ്റ്റ്, നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍, മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ, സഹോദരന് പിന്നാലെ!വൻ ട്വിസ്റ്റ്, നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍, മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ, സഹോദരന് പിന്നാലെ!

വ്യാജ കുറിപ്പടി

വ്യാജ കുറിപ്പടി

അനധികൃതമായി വാങ്ങി നൽകിയിട്ടുള്ള മരുന്നുകളുടേയും മയക്കുരുന്നുകളുടേയും ഉപയോഗമായിരിക്കാം സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ച് റിയ ചക്രവർത്തി മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ സുശാന്തിന്റെ സഹോദരിമാരും അന്വേഷണ ഉദ്യോഗസ്ഥരോടും ദൈവത്തോടും ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നും റിയ ചക്രവർത്തിയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡേയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് സഹോദരിയുടെ അഭിഭാഷകൻ വരുൺ സിംഗ് വ്യക്തമാക്കിയത്. എല്ലാ നിസാര പ്രശ്നങ്ങളിലേക്കും റിയ പോലീസ് സ്റ്റേഷനിലേക്കാണ് ഓടിയെത്തുന്നതെന്നും ബാന്ദ്ര പോലീസ് സ്റ്റേഷൻ നടിയുടെ രണ്ടാമത്തെ വീടാണെന്നാണ് തോന്നുന്നതെന്നും അഭിഭാഷകൻ പറയുന്നു.

 അഞ്ച് ദിവസത്തിൽ മരണം

അഞ്ച് ദിവസത്തിൽ മരണം

സുശാന്ത് മുംബൈയിൽ ഉണ്ടായിരുന്നപ്പോഴാണ് ദില്ലിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലെ പിയിൽ നിന്ന് സുശാന്തിന് മരുന്ന് കുറിച്ച് നൽകിയിട്ടുള്ളതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഈ മരുന്നിന്റെ കുറിപ്പടി ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സുശാന്ത് മരിക്കുകയും ചെയ്തിട്ടുണ്ട്. സൈക്കോട്രോഫിക് ലഹരിവസ്തുക്കൾ അടങ്ങിയതാണ് ഈ മരുന്നെന്നും റിയ ആരോപിക്കുന്നു. തിങ്കളാഴ്ചയാണ് റിയ ചക്രവർത്തി സുശാന്ത് സിംഗ് രാജ്പുത്തിന്റെ രണ്ട് സഹോദരിമാർ ദില്ലി രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ എന്നിവരെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് പോലീസിൽ പരാതി നൽകുന്നത്.

രണ്ട് സഹോദരിമാർ

രണ്ട് സഹോദരിമാർ

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രിയങ്ക സിംഗ്, ഡോ. തരുൺ സിംഗ് ഉൾപ്പെടെയുള്ളവരുടെ പ്രവൃത്തികളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് നടി ഉന്നയിക്കുന്ന ആവശ്യം. രോഗിയായ ഒരാൾക്ക് എങ്ങനെയാണ് അത്തരത്തിൽ വ്യാജവും നിയമവിരുദ്ധവുമായ കുറിപ്പടി അവർ നൽകുന്നതെന്നും റിയ ചക്രവർത്തി ചോദിക്കുന്നു. സുശാന്ത് സിംഗിന്റെ ഫ്ലാറ്റ് വിട്ട് പോകുന്നതിന് മുമ്പായി വാട്സ്ആപ്പിൽ ലഭിച്ചിട്ടുള്ള ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് റിയ പരാതി നൽകിയിട്ടുള്ളത്.

ആ മരുന്നുകൾ എന്തിന്

ആ മരുന്നുകൾ എന്തിന്

ഒരാഴ്ചത്തേക്ക് ലിബ്രിയം എന്ന മരുന്ന് കഴിക്കാൻ സഹോദരിമാരിൽ ഒരാളായ പ്രിയങ്ക സിംഗ് സുശാന്തിനോട് ആവശ്യപ്പെടുന്നുണ്ട്. നെക്സിറ്റോ എല്ലാ ദിവസും ഉത്കണ്ഠ പ്രശ്നം ഉണ്ടാകുമ്പോൾ ലൊനാസെപ് എന്ന മരുന്ന് കഴിക്കാനും വാട്സ്ആപ്പിൽ അയച്ച മെസേജിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മൂന്ന് മരുന്നുകളും വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഡോക്ടർമാർ നിർദേശിക്കപ്പെടുന്ന മരുന്നുകളാണ് മുംബൈയിലെ മികച്ച ഡോക്ടറുമായി ബന്ധപ്പെടുത്താമെന്നും എല്ലാം രഹസ്യമായി സൂക്ഷിക്കണമെന്നും പ്രിയങ്ക സുശാന്തിനോട് പറയുന്നതും ചാറ്റിൽ വ്യക്തമാണ്. എന്നാൽ സുശാന്തിന് അയച്ചിട്ടുള്ളത് വ്യാജ കുറിപ്പടിയാണ്. മരുന്നുകൾ ശരിയായ രീതിയിൽ നിർദേശിക്കപ്പെട്ടിട്ടുള്ളതല്ലെന്നും റിയ ആരോപിക്കുന്നു.

 സുശാന്ത് നിർബന്ധം പിടിച്ചു

സുശാന്ത് നിർബന്ധം പിടിച്ചു


സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഫ്ലാറ്റിൽ നിന്ന് വീട്ടിലേക്ക് റിയ ചക്രവർത്തി മടങ്ങിപ്പോയ ദിവസമാണ് പ്രിയങ്ക സിംഗ് മരുന്നുകൾ നിർദേശിച്ചുകൊണ്ട് സുശാന്തിന് മെസേജ് അയയ്ക്കുന്നത്. മെസേജ് തന്നെ കാണിച്ചുവെന്നും ഡോക്ടർ നിർദേശിക്കാത്ത മരുന്ന് കഴിക്കരുതെന്ന് താൻ സുശാന്തിനോട് പറഞ്ഞുവെന്നും റിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സഹോദരി നിർദ്ദേശിച്ച മരുന്ന് കഴിക്കാൻ സുശാന്ത് നിർബന്ധം പിടിക്കുകയായിരുന്നുവെന്നും റിയ പറയുന്നു. എന്നാൽ സുശാന്തിന്റെ കുടുംബവക്കീൽ ഇതെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

Recommended Video

cmsvideo
Rhea Chakraborty Arrested By NCB | Oneindia Malayalam
റിയ അറസ്റ്റിൽ

റിയ അറസ്റ്റിൽ

തുടർച്ചയായ മൂന്നാം ദിവസവും റിയ ചക്രവർത്തിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്നാണ് റിയയെ അറസ്റ്റ് ചെയ്തത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിലാണ് റിയയുടെ അറസ്റ്റ്. റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തി നേരത്തെ അറസ്റ്റിലായിരുന്നു. മയക്കുമരുന്ന് വാങ്ങുകയും വിൽക്കുകയും ചെയ്തതിനായി എൻസിബിയ്ക്ക് തെളിവുകൾ ലഭികകുകയും ചെയ്തിരുന്നു. സുശാന്തിന് വേണ്ടി ഷോവിക് വഴി മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് റിയ എൻസിബിയോട് പറഞ്ഞിരുന്നു.

English summary
Rhea Chakraborty files complaint against two sisters of Sushant Singh Rajput over role in Suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X